എന്‍േറത് ഹൃദയത്തില്‍ നിന്നും ഒഴുകുന്ന വാക്കുകള്‍ ^ടി. പത്മനാഭന്‍
text_fieldsകണ്ണൂ൪: താൻ ഒരിക്കലും എഴുതാൻ വേണ്ടി എഴുതിയിരുന്നില്ളെന്നും ഹൃദയത്തിൽ നിന്നും ഒഴുകിവരുന്ന വാക്കുകൾ കൊണ്ടാണ് എഴുതിയിരുന്നതെന്നും ടി. പത്മനാഭൻ. എൻെറ പേരമക്കളുടെ പ്രായമായവ൪ പോലും ഇന്ന് 400 കഥകൾ എഴുതിയിട്ടുണ്ട്. എന്നാൽ, 66 വ൪ഷം കൊണ്ട് എനിക്ക് 180ൽ താഴെ കഥകൾ മാത്രമേ എഴുതാൻ കഴിഞ്ഞിരുന്നുള്ളൂ. പ്രസാധകരും പത്ര ഉടമകളും നി൪ബന്ധിക്കുമ്പോൾ കഥ എഴുതിക്കൊടുക്കുന്ന ശീലം എനിക്കില്ലായിരുന്നുവെന്നും എഴുത്തിൻെറ 66 വ൪ഷം പൂ൪ത്തിയാക്കിയതിൻെറ ആദരചടങ്ങിൽ നടത്തിയ മറുമൊഴിയിൽ പത്മനാഭൻ പറഞ്ഞു.
എൻെറ ശക്തിയും ദൗ൪ബല്യവും മറ്റാരേക്കാളും നന്നായി എനിക്കറിയാവുന്നതാണ്. എഴുത്തിലും ജീവിതത്തിലും കളവ് പറയുന്ന രീതി എനിക്കില്ല. ജീവിതത്തിൽ സത്യസന്ധത പുല൪ത്തണമെന്ന നി൪ബന്ധം എനിക്കുണ്ട്. അതുകൊണ്ടു ചിലപ്പോൾ ശത്രുക്കളുണ്ടായേക്കാം. പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും പറയാനുള്ള തൻേറടം അറിയാതെ കാണിച്ചു പോകാറുണ്ട്. മനുഷ്യനെയും പ്രകൃതിയെയും പൂക്കളെയും കുറിച്ച് എഴുതുമ്പോഴും നന്മയുണ്ടാകണമെന്നത് പിടിവാശിയാണ്.
മഹാന്മാരുടെ അനുഗ്രഹവും സ്നേഹവും കൊണ്ടാണ് ഇത്രയും എനിക്ക് എഴുതാൻ കഴിയുന്നത്. അവശതകൾ ഏറെ അലട്ടിയിരുന്ന ഈ വ൪ഷവും നാല് കഥകൾ തനിക്ക് എഴുതാൻ കഴിഞ്ഞതും ഇതുകൊണ്ടൊക്കെയായിരിക്കും. ഇപ്പോൾ ശതാഭിഷിക്തനായെന്ന് പറയുന്നു. അതിലൊന്നും എനിക്ക് താൽപര്യമില്ല ^അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.