പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു
text_fieldsമനാമ: കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേ൪ന്ന മന്ത്രിസഭാ യോഗത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ രാജാവിൻെറ മുമ്പിൽ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടനെയായിരുന്നു കാബിനറ്റ് മീറ്റിങ്.
രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള സേവനം തുട൪ന്നുകൊണ്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച് രാജാവ് തൻെറ പ്രസംഗത്തിന് തുടക്കം കുറിച്ചു. രാജ്യത്തിൻെറ അന്തസ്സും അഭിമാനവും ഉയ൪ത്തിപ്പിടിക്കാനും വിവിധ മേഖലകളിൽ പുരോഗതിയും വള൪ച്ചയും ഉറപ്പുവരുത്താനും പരമാവധി ശ്രമിക്കണമെന്ന് അദ്ദേഹം ഉണ൪ത്തി. സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനും പാ൪ലമെൻറുമായി സഹകരിച്ച് ജനതാൽപര്യം മുന്നിൽ വെച്ച് നീങ്ങാനും സാധിക്കണം. നേരത്തെ മന്ത്രിസഭയിൽ പ്രവ൪ത്തിച്ചിരുന്ന സ്ഥാനമൊഴിഞ്ഞ മന്ത്രിമാ൪ക്ക് തങ്ങൾ ചെയ്ത സേവനത്തിനുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി ഒറ്റക്കെട്ടായി പ്രവ൪ത്തിക്കാൻ ചുമതലയേറ്റ മന്ത്രിസഭക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ മറുപടി പ്രസംഗം നടത്തി. ഏറ്റെടുത്ത ഉത്തരവാദിത്വം നി൪വഹിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നോടൊപ്പമുള്ള മന്ത്രിമാ൪ തങ്ങളുടെ രാജ്യത്തിനും ജനങ്ങൾക്കുമായി പ്രവ൪ത്തിക്കുമെന്ന് ഉറപ്പുണ്ട്. അതിനുള്ള എല്ലാ അനുഗ്രഹവും ദൈവം നിങ്ങൾക്ക് വ൪ഷിക്കട്ടെയെന്ന് അദ്ദേഹം പ്രാ൪ഥിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.