ഗര്‍ഭഛിദ്രം നടത്തിയ പെണ്‍കുട്ടി മരിച്ച സംഭവം: അധ്യാപകര്‍ അറസ്റ്റില്‍
text_fieldsവിജയവാഡ: ആന്ധ്രപ്രദേശിൽ മൂന്നാംതവണയും ഗ൪ഭഛിദ്രത്തിന് വിധേയയായ പതിനാറുകാരി മരിച്ച സംഭവത്തിൽ അധ്യാപക൪ അറസ്റ്റിൽ. സ്കൂളിലെ പ്രധാന അധ്യാപകനും ഭാഷാ അധ്യാപകനുമാണ് അറസ്റ്റിലായത്. ലൈംഗിക ചൂഷണത്തിന് നിരന്തരം ഇരയായ പെൺകുട്ടി മൂന്നു തവണ ഗ൪ഭഛിദ്രത്തിന് വിധേയയായിരുന്നു.
നി൪ധനയായ പെൺകുട്ടിയെ സ്കൂൾ ഫീസ് വാഗ്ദാനം ചെയ്താണ് പ്രധാന അധ്യാപകൻ പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഇയാൾ ജനുവരിയിൽ വിരമിച്ചിരുന്നു. ശേഷം പ്രധാന അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചത് പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ഭാഷാ അധ്യാപകനും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒക്ടോബറിൽ മൂന്നാമതും ഗ൪ഭിണിയായ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഗ൪ഭഛിദ്രത്തെ തുട൪ന്ന് മരിക്കുകയായിരുന്നു.
പെൺകുട്ടി കുടുംബാംഗങ്ങൾക്കൊപ്പമാണ് താമസിച്ചിരുന്നത്. സ്പെഷ്യൽ ക്ളാസ് എന്ന രീതിയിൽ പ്രധാന അധ്യാപകൻ പെൺകുട്ടിയെ വിളിപ്പിക്കുകയാണ് ചെയ്തിരുന്നത്. നി൪ധനയായ പെൺകുട്ടിക്ക് സ്കൂൾ ഫീസ് നൽകാൻ പ്രധാന അധ്യാപകൻ സ്വമേധയാ താൽപര്യം കാണിച്ചതാണെന്നാണ് വീട്ടുകാ൪ കരുതിയത്. പെൺകുട്ടിയുടെ മരണത്തിൽ കുടുംബാംഗങ്ങൾ പരാതി നൽകിയിട്ടില്ല. വിദ്യാ൪ഥി സംഘടനയായ എ.വി.ബി.പി നൽകിയ പരാതിയിലാണ് അധ്യാപക൪ക്കെതിരെ കേസെടുത്തിട്ടുള്ളത്.
പെൺകുട്ടിയെ പീഡിപ്പിക്കപ്പെട്ടതും ഗ൪ഭഛിദ്രത്തിന് വിധേയയായതുമായ സംഭവത്തെ കുറിച്ച് മറ്റ് അധ്യാപക൪ക്ക് അറിവുണ്ടായിരുന്നോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.