വൈകോ എന്‍.ഡി.എ. സഖ്യം വിട്ടു
text_fieldsചെന്നൈ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ ബി.ജെ.പി ഏഴുപാ൪ട്ടികളെ അണിനിരത്തി രൂപവത്കരിച്ച എൻ.ഡി.എ മുന്നണിയിൽനിന്ന് വൈകോ നേതൃത്വം നൽകുന്ന എം.ഡി.എം.കെ വിട്ടു. മാസങ്ങളായി പുകയുന്ന അതൃപ്തിക്കൊടുവിൽ തിങ്കളാഴ്ച ചെന്നൈ എഗ്മോറിലെ പാ൪ട്ടി ആസ്ഥാനമായ തായകത്തിൽ ചേ൪ന്ന പാ൪ലമെൻററി ബോഡി ഉന്നതാധികാര സമിതി യോഗത്തിലാണ് എൻ.ഡി.എ മുന്നണി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ തമിഴ്നാട് സന്ദ൪ശനത്തിന് തൊട്ടുമുമ്പേയുള്ള ഈ നീക്കം ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് സൂചന. എൻ.ഡി.എയിലെ മറ്റൊരു ഘടക കക്ഷിയായ പി.എം.കെക്കുള്ളിലും അതൃപ്തി പുകയുകയാണ്.
ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന സുഷമ സ്വരാജിൻെറ പ്രസ്താവന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഏറെ നാളായി അതൃപ്തിയിലാണ് പി.എം.കെ അധ്യക്ഷൻ രാമദാസ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ നീക്കങ്ങൾക്കും സാധ്യതയുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാ൪ട്ടിയെ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് തമിഴ്നാട്ടിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാവുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റിൽ മത്സരിച്ച എൻ.ഡി.എ മുന്നണിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. ബി.ജെ.പി, പി.എം.കെ, ഐ.എൻ.ആ൪ കോൺഗ്രസ് എന്നിവ൪ക്കാണ് ഓരോ സീറ്റുകൾ ലഭിച്ചത്. പുതുച്ചേരിയിലെ ഭരണ കക്ഷിയാണ് ഐ.എൻ.ആ൪ കോൺഗ്രസ്.
തമിഴ് വിഷയങ്ങളിൽ തുടക്കം മുതൽ കേന്ദ്ര സ൪ക്കാറുമായും ബി.ജെ.പിയുമായും വൈകോക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഭരണം മുന്നോട്ട് പോകുന്തോറും ഭിന്നത മൂ൪ച്ഛിച്ചു. ഒടുവിൽ കാഠ്മണ്ഡുവിൽ നടന്ന സാ൪ക് ഉച്ചകോടിയിൽ ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജപക്സയെ പ്രധാനമന്ത്രി മോദി പ്രശംസിച്ചതോടെ രൂക്ഷ വിമ൪ശവുമായി വൈകോ രംഗത്തുവന്നു.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ രാജപക്സയെ ക്ഷണിച്ചതിനെതിരെ ഡൽഹിയിൽ സമരം സംഘടിപ്പിച്ച എൻ.ഡി.എ ഘടക കക്ഷിയാണ് വൈകോയുടേത്. ഏഴ് സീറ്റിൽ മത്സരിച്ചെങ്കിലും വിരുദുനഗറിൽ വൈകോ ഉൾപ്പെടെ മുഴുവൻ പേരും തോറ്റു.
സഖ്യം വേ൪പിരിയുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ഉന്നതാധികാര സമിതി പാസാക്കിയ പ്രമേയത്തിൽ ബി.ജെ.പിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ബി.ജെ.പി നേതാക്കളായ സുബ്രഹ്മണ്യം സ്വാമിയും എച്ച്. രാജയും വൈകോക്കെതിരെ നിരന്തര വിമ൪ശവുമായി രംഗത്തുണ്ടായിരുന്നു. മോദിയെ വിമ൪ശിച്ചാൽ വീട്ടിൽ തിരിച്ചത്തെില്ല എന്ന് രാജ പ്രസംഗിച്ചതായി വൈകോ ആരോപിച്ചിരുന്നു. പ്രഭാകരൻെറ ജന്മദിനം ആഘോഷിച്ച വൈകോയെ രാജ്യദ്രോഹ കുറ്റത്തിന് ജയിലിലടക്കണമെന്ന് സ്വാമിയും ആവശ്യപ്പെട്ടു. കാവേരി നദീജല ത൪ക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തമിഴ് ജനതയുടെ ക്ഷേമത്തിന് ബി.ജെ.പി സ൪ക്കാ൪ പരിഗണന നൽകുന്നില്ല. മുല്ലപ്പെരിയാ൪ അണക്കെട്ടിൻെറ സുരക്ഷാ മാനദണ്ഡങ്ങൾ പുന$പരിശോധിക്കാൻ അനുമതി നൽകി.
രാജപക്സക്ക് ഭാരത രത്ന നൽകണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ നി൪ദേശത്തോട് സ൪ക്കാ൪ മൗനം പാലിച്ചു. ചൊവ്വാഴ്ച തിരുപ്പതിയിൽ സന്ദ൪ശനം നടത്താൻ രാജപക്സക്ക് രഹസ്യമായി സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. ലങ്കയെ പിന്തുണക്കില്ളെന്നത് സഖ്യരൂപവത്കരണ സമയത്ത് മോദി ഉൾപ്പെടെ നൽകിയ ഉറപ്പ് പാലിച്ചില്ല. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് ഒന്നും ചെയ്യുന്നില്ല. അഞ്ചുപേരെ വിട്ടയച്ചത് നാടകമാണ്. നഷ്ടപരിഹാരം നൽകുകയുണ്ടായിട്ടില്ല. വാജ്പേയിയുടെ പാതയിലല്ല മോദി. കേന്ദ്രത്തിൻെറ സംസ്കൃതവത്കരണം അംഗീകരിക്കാനാവില്ളെന്നും പ്രമേയം വ്യക്തമാക്കി. 1998,1999 ലോക്സഭകളിൽ എ.ബി. വാജ്പേയ് നേതൃത്വം നൽകിയ എൻ.ഡി.എ മുന്നണിയുടെ ഭാഗമായിരുന്നു വൈകോ. 2004ൽ യു.പി.എക്കൊപ്പവും 2009ൽ മൂന്നാം മുന്നണിക്കൊപ്പവും നിലയുറപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.