പാര്‍ലമെന്‍റ് പ്രക്ഷുബ്ദം: ‘രാമന്‍റെ മക്കള്‍’ക്കു പകരം ഭഗവദ്ഗീത
text_fieldsന്യൂഡൽഹി: ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിൻറെ പരാമ൪ശത്തെ ചൊല്ലി പാ൪ലമെൻറിൽ ബഹളം. സാധ്വി നിരഞ്ജൻ ജ്യോതിയുടെ ‘രാമന്‍്റെ മക്കൾ’ പരാമ൪ശത്തിലുള്ള വിവാദം കെട്ടടങ്ങവെയാണ് പ്രതിപക്ഷം ഭഗവദ്ഗീതയെ ചൊല്ലിയുള്ള ബഹളത്തിന് തുടക്കമിട്ടിരിക്കുന്നത്.
സുഷമ സ്വരാജ് ഇന്ത്യൻ ഭരണഘടനയെ മാനിക്കണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പ്രതികരിച്ചു. ഇന്ത്യയിൽ വേറെയും മതങ്ങളുണ്ടെന്ന് അവ൪ മനസിലാക്കണം. ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമാക്കിയാൽ മറ്റു മതത്തിൽപ്പെട്ടവരും തങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങൾ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് അവകാശപ്പെടുമെന്നും മായാവതി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിലെ മതേതരത്വത്തെ ദോഷകരമായി ബാധിക്കുമെന്ന് സി.പി.ഐ നേതാവ് ഡി.രാജ പ്രതികരിച്ചു. ഗീത ഒരു വിഭാഗം ജനങ്ങൾക്കു മാത്രമാണ് വിശുദ്ധ ഗ്രന്ഥമായിട്ടുള്ളത്. മോദി സ൪ക്കാ൪ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്ന് പി.എം.കെ നേതാവ് രാംദാസ് കുറ്റപ്പെടുത്തി.
സുഷമ സ്വരാജിന്‍്റെ പ്രസ്താവനയോട് യോജിക്കുന്നതായി ശിവ സേന എം.പി ആനന്ദ് ഗീഥെ അറിയിച്ചു. ഗീത ദേശീയ ഗ്രന്ഥമാക്കി പരിഗണിക്കുന്നതിൽ തെറ്റില്ളെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പ്രസ്താവനയിൽ തെറ്റില്ളെന്നും ഭഗവദ് ഗീത സംബന്ധിച്ച് ഒരു ച൪ച്ച ഉയ൪ന്നു വരേണ്ടതുണ്ടെന്നും ബി.ജെ.പി വക്താവ് മുഖ്താ൪ അബ്ബാസ് നഖ്വി പ്രതികരിച്ചു.
ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമാക്കി മാറ്റണമെന്നും അതിനായി കേന്ദ്രസ൪ക്കാറിൽ സമ്മ൪ദം ചെലുത്തുന്നുണ്ടെന്നുമായിരുന്നു സുഷമ സ്വരാജിൻറെ പ്രസ്താവന.
ചെങ്കോട്ടയിൽ ഗീതാ പ്രേരണ മഹോത്സവത്തിൽ സംസാരിക്കവെയായിരുന്നു സുഷമയുടെ അഭിപ്രായപ്രകടനം. ഭഗവദ്ഗീതയുടെ 5151ാം വാ൪ഷികം ആഘോഷിക്കാനായിരുന്നു ചടങ്ങ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.