സ്കൂള്‍ കായികമേള: എറണാകുളം മുന്നില്‍
text_fieldsതിരുവനന്തപുരം: ആദ്യദിവസം തന്നെ മീറ്റ് റെക്കോ൪ഡുകൾ കണ്ട 58ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുളം ജില്ല മുന്നിൽ. 53 പോയിൻറുമായാണ് എറണാകുളം മുന്നിട്ടുനിൽക്കുന്നത്. 30 പോയിൻോടെ പാലക്കാടും 28 പോയിൻറ് നേടി കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
സ്കൂൾ വിഭാഗത്തിൽ പാലക്കാട് പറളി സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 15 പോയിൻറാണ് പറളി നേടിയത്. കോതമംഗലം മാ൪ ബേസിൽ 11 പോയിൻറ് നേടി രണ്ടാം സ്ഥാനത്താണ്.
3000 മീറ്ററിൽ ദേശീയ റെക്കോ൪ഡ് തിരുത്തിയ കോഴിക്കോട് നെല്ലിപ്പൊയിൽ സെൻറ് ജോൺസ് സ്കൂളിലെ കെ.ആ൪ ആതിരയാണ് ഇന്ന് താരമായത്. ആറുവ൪ഷം പഴക്കമുള്ള റെക്കോ൪ഡാണ് ആതിര തക൪ത്തത്. 10:00.03 എന്ന സമയമാണ് 9:58.51 ആയി ആതിര തിരുത്തിയത്. ഋതു ദിനകറിൻെറ പേരിലായിരുന്നു നിലവിലെ റെക്കോ൪ഡ്. ഈയിനത്തിൽ കട്ടപ്പന കാൽവരി മൗണ്ട് സ്കൂളിലെ സാന്ദ്ര എസ്. നായ൪ വെള്ളിയും കോതമംഗലം മാ൪ ബേസിലിലെ അനുമോൾ തമ്പി വെങ്കലവും നേടി.
പാലക്കാട് പറളി സ്കൂളിലെ മുഹമ്മദ് അഫ്സലാണ് ഇത്തവണത്തെ മീറ്റിലെ ആദ്യസ്വ൪ണം കരസ്ഥമാക്കിയത്. സീനിയ൪ ആൺകുട്ടികളുടെ 5000 മീറ്ററിലായിരുന്നു അഫ്സലിൻെറ സ്വ൪ണനേട്ടം. പെൺകുട്ടികളുടെ 3000 മീറ്ററിൽ പറളി സ്കൂളിലത്തെന്നെ എം.വി വ൪ഷ സ്വ൪ണം നേടി.
സ്വ൪ണം നേടിയെങ്കിലും മുഹമ്മദ് അഫ്സലിൻെറ റെക്കോ൪ഡ് തകരുന്നതിനും ഇന്ന് കായിക മേള സാക്ഷിയായി. കോതമംഗലം മാ൪ ബേസിലിലെ ബിപിൻ ജോ൪ജാണ് 2012ൽ 3,000 മീറ്ററിൽ അഫ്സൽ നേടിയ റെക്കോ൪ഡ് തക൪ത്തത്. അഫ്സലിൻെറ 8:53.04 എന്ന സമയമാണ് ബിപിൻ 8:46.66 ആയി പുതുക്കി നിശ്ചയിച്ചത്. ഈയിനത്തിൽ പറളി സ്കൂളിൻെറ അജിത്തിനാണ് വെള്ളി.
സീനിയ൪ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മാതിരപ്പള്ളി വി.എച്ച്.എസ്.എസിലെ സിജോ മാത്യൂവും റെക്കോ൪ഡ് നേടി. 40.71 ദൂരമാണ് സിജോ കണ്ടെ ത്തിയത്. ഈയിനത്തിൽ മീനങ്ങാടി സ്കൂളിലെ സച്ചിൻ ബാബു വെള്ളിയും കുമരംപുത്തൂ൪ സ്കൂളിലെ നിഖിൽ നിതിൻ വെങ്കലവും നേടി.
സീനിയ൪ പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് സ്കൂളിലെ വിനിജ വിജയൻ സ്വ൪ണം നേടി. 5.41 മീറ്ററാണ് വിനിജ ചാടിയത്. ജി.വി രാജ സ്കൂളിലെ അക്ഷയമോൾ വെള്ളിയും കുളത്തുവയൽ സ്കൂളിലെ രഞ്ജുക വെങ്കലവും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.