ഡല്‍ഹി തോല്‍ക്കണേ, ഞങ്ങള്‍ ജയിക്കണേ...! പ്രാര്‍ഥനയോടെ കേരളം
text_fieldsകൊച്ചി: ഓരോ ടീമിനും 13 മത്സരങ്ങൾ കഴിഞ്ഞ ഐ.എസ്.എല്ലിൽ ചൊവ്വാഴ്ച 100 മീറ്റ൪ ഫൈനൽ പോലൊരു ദിനം. ആരും വീഴാം എന്തും സംഭവിക്കാം. ചെന്നൈയിൽ ചെന്നൈയിൻെറ ജയത്തിനും കൊച്ചിയിൽ പുണെക്കെതിരെ തക൪പ്പൻ ജയം നേടണേ എന്നീ പ്രാ൪ഥനകളുമായി കേരള ബ്ളാസ്റ്റേഴ്സ് ബൂട്ടണിയും. ഒപ്പം പ്രാ൪ഥനയോടെ ലക്ഷം ആരാധകരും. ഐ.എസ്.എല്ലിലെ അവസാന ലീഗ് മത്സരത്തിൽ വൈകീട്ട് ഏഴിനാണ് ബ്ളാസ്റ്റേഴ്സ് പുണെയെ സ്വന്തം തട്ടകത്തിൽ നേരിടുന്നത്. എന്നാൽ, 4.30ന് ചെന്നൈയിൽ നടക്കുന്ന ചെന്നൈയിൻ-ഡൽഹി ഡൈനാമോസ് മത്സരത്തിലേക്കാവും കണ്ണും കാതും. ഡൽഹി തോറ്റാൽ പുണെക്കെതിരെ ജയത്തോടെ സെമി സാധ്യത ഏതാണ്ടുറപ്പിക്കാനാവും. ഡൽഹി ജയിച്ചാൽ ബ്ളാസ്റ്റേഴ്സിൻെറ സാധ്യത പകുതി അടയും. പുണെയെ തോൽപിച്ച് ബുധനാഴ്ച അത്ലറ്റികോ കൊൽക്കത്തക്കെതിരെ ഗോവ എഫ്.സിയുടെ ജയത്തിന് പ്രാ൪ഥനയോടെ കാത്തിരിക്കേണ്ടിവരും സചിനും കൂട്ടരും.
പോയൻറ് പട്ടികയിൽ ചെന്നൈയിനും (22), ഗോവയും (21) സെമി ഉറപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്ന രണ്ടുസ്ഥാനങ്ങളിലേക്ക് നാലുടീമുകൾക്കും തുല്യസാധ്യത. കൊൽക്കത്ത (18), ഡൽഹി (17), ബ്ളാസ്റ്റേഴ്സ് (16), പുണെ (16) എന്നിവരാണ് ഒരു കളിയും ബാക്കി ഭാഗ്യത്തിനുമായി കാത്തിരിക്കുന്നത്.
ലീഗ് മത്സരങ്ങൾ ഇന്നും നാളെയുമായി പൂ൪ത്തിയാകും. ബുധനാഴ്ച കൊൽക്കത്ത ഗോവയെയും നോ൪ത് ഈസ്റ്റ് മുംബൈ സിറ്റിയെയും നേരിടും. പതിവുപോലെ ഗോളടിക്കാൻ മറക്കുന്നതാണ് ബ്ളാസ്റ്റേഴ്സിനെ വേട്ടയാടുന്നത്. ചെന്നൈയിനെതിരെ പ്രതിരോധിച്ച് കളിച്ച് തോറ്റശേഷം അവസാനമത്സരത്തിൽ നോ൪ത് ഈസ്റ്റിനോട് ഗോൾരഹിത സമനില വഴങ്ങിയാണ് ബാക്ഫുട്ടിലായത്. നിറഞ്ഞുകവിഞ്ഞ ഗാലറിക്കുമുന്നിൽ ഡസൻ കണക്കിന് അവസരം ലഭിച്ചിട്ടും ബ്ളാസ്റ്റേഴ്സ് ഗോളടിച്ചില്ല. പ്രതിരോധവും മധ്യനിരയും മികച്ച കളി പുറത്തെടുത്തിട്ടും പന്ത് വലയിലാക്കാൻ മിടുക്കുള്ള മുന്നേറ്റമില്ലാത്തതാണ് തിരിച്ചടിയായത്. ഇയാൻ ഹ്യൂമിനൊപ്പം, ഹോം ഗ്രൗണ്ടിൽ തിളങ്ങിയ ഗുസ്മാവോ എത്തിയാൽ കാര്യങ്ങൾ എളുപ്പമാവുമെങ്കിലും ടീമിനകത്തെ പ്രശ്നങ്ങൾ ഇരുവരെയും ഒന്നിച്ച് പ്ളേയിങ് ഇലവനിലത്തെിക്കുന്നില്ല. നോ൪ത് ഈസ്റ്റിനെതിരെ മുഴു സമയവും കളിച്ച മിലാഗ്രസ് ഗോൺസാൽവസ് തീ൪ത്തും പരാജയവുമായിരുന്നു. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ പുണെക്കെതിരെ ബ്ളാസ്റ്റേഴ്സ് 2-1ന് ജയിച്ചിരുന്നു. ജയിക്കുമെന്ന് കോച്ച് ഡേവിഡ് ജയിംസ് ആവ൪ത്തിക്കുന്നുണ്ടെങ്കിലും ഗ്രൗണ്ടിൽ തെളിയിച്ചാൽ ഇനി ആരാധക൪ വാക്കിനെ വിശ്വസിക്കും. അല്ളെങ്കിൽ, തങ്ങളുടെ റോൾ ഭംഗിയാക്കിയെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ച് ഫുട്ബാളിനെ പ്രണയിക്കുന്ന ആരാധക൪ ആശംസകൾ നേ൪ന്ന് ഇന്ന് മടങ്ങും. സെമിയിൽ കടന്നാൽ, ഒരുമത്സരത്തിനു കൂടി കൊച്ചി വേദിയാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.