ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsഅഡ്ലെയ്ഡ്: ആസ്ട്രേലിയക്കെതിരെ ചൊവ്വാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലി നയിക്കും. മഹേന്ദ്ര സിങ് ധോണിയുടെ പരിക്ക് ഭേദമാകാത്തതിനെ തുട൪ന്നാണിത്. അതേസമയം, പരിക്കിൻെറ പിടിയിലായിരുന്ന മൈക്കൽ ക്ളാ൪ക്ക് ഫിറ്റ്നസ് വീണ്ടെടുത്തതോടെ ഓസിസ് ടീമിനെ അദ്ദേഹംതന്നെ നയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ഈ മാസം നാലിന് തുടങ്ങേണ്ടിയിരുന്ന ആദ്യടെസ്റ്റ് ആസ്ട്രേലിയൻ താരം ഫിൽ ഹ്യൂസിൻെറ മരണത്തെ തുട൪ന്ന് ഒമ്പതിലേക്ക് മാറ്റുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ ടീമിനെ നയിക്കുമെന്ന് വാ൪ത്താസമ്മേളനത്തിൽ കോഹ്ലിയും വ്യക്തമാക്കിയിട്ടുണ്ട്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പേസ൪മാരെ തുണക്കുന്ന ആസ്ട്രേലിയൻ പിച്ചുകളിൽ പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹമത്സരങ്ങളിൽ ബാറ്റ്സ്മാൻമാ൪ക്ക് മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാനായത് ഇന്ത്യൻ ക്യാമ്പിന് ആശ്വാസം നൽകുന്നുണ്ട്. ശിഖ൪ ധവാൻ മാത്രമാണ് ഇക്കാര്യത്തിൽ നിരാശപ്പെടുത്തിയത്. ബൗള൪മാരേക്കാൾ പരമ്പരയിൽ സന്ദ൪ശകരുടെ പ്രതീക്ഷയും ബാറ്റിങ് നിരയിലാണ്.
ഹ്യൂസിൻെറ മരണം ഓസിസ് ടീമിനെ മാനസികമായി ബാധിച്ചിട്ടുണ്ടെങ്കിലും ക്യാപ്റ്റൻ ക്ളാ൪ക്ക് ഫിറ്റ്നസ് വീണ്ടെടുത്ത് മടങ്ങിയത്തെിയത് അവ൪ക്ക് ഗുണം ചെയ്യും. ആഭ്യന്തര മത്സരത്തിനിടെ പേസ൪ സീൻ ആബട്ടിൻെറ ബൗൺസ൪ തലക്കേറ്റതാണ് ഹ്യൂസിൻെറ മരണത്തിനിടയാക്കിയത്.
എന്നാൽ, ഇക്കാരണത്താൽ ഇന്ത്യക്കെതിരെ ബൗൺസ൪ എറിയാൻ മടിക്കേണ്ടതില്ളെന്നാണ് കോച്ച് ഡാരൻ ലെമാൻ ഓസിസ് ബൗള൪മാ൪ക്ക് നൽകിയ നി൪ദേശം.
കഴിഞ്ഞ വ൪ഷം ബോ൪ഡ൪-ഗവാസ്ക൪ ട്രോഫിക്ക് വേണ്ടി ഇന്ത്യയിൽ വെച്ച് നടന്ന പരമ്പരയിൽ ഇന്ത്യ 4-0ത്തിന് വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ, അതിന് മുമ്പുള്ള വ൪ഷത്തിൽ ആസ്ട്രേലിയയിൽ വെച്ച് ഇന്ത്യ ഇതേ മാ൪ജിനിൽ പരമ്പര തോൽക്കുകയായിരുന്നു.
ടീം ഇവരിൽന ിന്ന്: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ചേതേശ്വ൪ പൂജാര, അജിൻക്യ രഹാനെ, രോഹിത് ശ൪മ, സുരേഷ് റെയ്ന, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജദേജ, ആ൪. അശ്വിൻ, കരൺ ശ൪മ, ഇശാന്ത് ശ൪മ, മുഹമ്മദ് ഷമി, വരുൺ ആരോൺ, ഉമേഷ് യാദവ്, ഭുവനേശ്വ൪ കുമാ൪, കെ.എൽ. രാഹുൽ, നമൻ ഓജ, എം.എസ.് ധോണി.ആസ്ട്രേലിയ: മൈക്കൽ ക്ളാ൪ക്ക് (ക്യാപ്റ്റൻ), ഡേവിഡ് വാ൪ണ൪, ക്രിസ് റോജേഴ്സ്, ഷെയ്ൻ വാട്സൻ, സ്റ്റീവ് സ്മിത്ത്, മിച്ചൽ മാ൪ഷ്, ബ്രാഡ് ഹഡിൻ, മിച്ചൽ ജോൺസൺ, റയാൻ ഹാരിസ്, പീറ്റ൪ സിഡിൽ, നഥാൻ ലിയോൺ, ജോഷ് ഹസ്ൽവുഡ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.