വിഷ ചികിത്സാ കേന്ദ്രത്തിന്‍െറ പ്രസിഡന്‍റ് താന്‍ തന്നെയെന്ന് എം.വി. ഗിരീഷ് കുമാര്‍
text_fieldsകണ്ണൂ൪: പാപ്പിനിശ്ശേരി വിഷ ചികിത്സാ സൊസൈറ്റിയുടെ പ്രസിഡൻറ് ഇപ്പോഴും താൻ തന്നെയാണെന്ന് എം.വി. ഗിരീഷ് കുമാ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ആ സ്ഥാനം വേറെ ആ൪ക്കും അവകാശപ്പെടാനാവില്ല. ഒരു ചാനൽ വാ൪ത്തയിൽ കുഞ്ഞിരാമനാണ് പ്രസിഡൻറ് എന്നു പറഞ്ഞത് അടിസ്ഥാനരഹിതമാണ്. അയാൾക്ക് സ്ഥാപനവുമായി ഒരു ബന്ധവുമില്ല.
എം.വി.ആറിൻെറ കുടുംബത്തിനാണ് അവകാശം. കുഞ്ഞിരാമൻ പുറത്ത് നിന്നുള്ളയാളാണ്. കുടുംബത്തിലുള്ളവരെല്ലാം എൻെറ കൂടെ വന്നു. എൻെറ താഴെയുള്ളവ൪ താഴെ തന്നെയാണ്. എം.വി.ആറിൻെറ പിന്തുട൪ച്ചക്കാരൻ താൻ മാത്രമാണ് -ഗിരീഷ് കുമാ൪ പറഞ്ഞു.
പരിയാരം മെഡിക്കൽ കോളജിലും എ.കെ.ജി ആശുപത്രിയിലും ഒരൊറ്റ മക്കളെയും എം.വി.ആ൪ ഉൾപ്പെടുത്തിയിട്ടില്ല. വിഷ ചികിത്സാ സൊസൈറ്റിയിൽ മാത്രമാണ് മക്കളെ ഉൾപ്പെടുത്തിയത്. അച്ഛൻ ഉണ്ടാക്കിയത് നാട്ടുകാ൪ക്ക് വേണ്ടിയാണ്. അത് അങ്ങനെ തന്നെ കൊണ്ടുപോകും. നല്ല നിലക്ക് മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസ്സം നിൽക്കുന്നത് കുഞ്ഞിരാമനാണ്.
കുഞ്ഞിരാമന് പറയാനുള്ളത് തുറന്നു പറയട്ടെ. സൊസൈറ്റിയുമായി ബന്ധപ്പെട്ട് പാ൪ട്ടി ഇടപെടില്ളെന്ന് പി. ജയരാജൻ പറഞ്ഞിട്ടുണ്ട്. എൻെറ പിന്നിൽ അരവിന്ദാക്ഷനുമില്ല, ജോണുമില്ല. എനിക്ക് രാഷ്ട്രീയമുണ്ട്. എന്നാൽ, ഒരു പാ൪ട്ടിയിലും അംഗമല്ല. അവനെ പിടിച്ച് എം.പിയാക്കിയതാണ് എൻെറ പ്രശ്നമെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്ന് പാട്യം രാജനുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് അദ്ദേഹം പറഞ്ഞു.
അവസാന ഘട്ടം ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിട്ടൊന്നുമില്ളെന്നും ഗിരീഷ് കുമാ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.