കാറിലെ മാനഭംഗം: രജിസ്റ്റര്‍ ചെയ്യാന്‍ ടാക്സി കമ്പനികള്‍ക്ക് വിലക്ക്
text_fieldsന്യൂഡൽഹി: ഡൽഹിയിലെ കാറിലെ മാനഭംഗകേസിൻെറ പശ്ചാത്തലത്തിൽ മൊബൈൽ ആപ്ളിക്കേഷൻ അടിസ്ഥാനമാക്കി ഇൻറ൪നെറ്റ് വഴി സേവനം നൽകുന്ന ടാക്സി സ൪വിസ് സ്ഥാപനങ്ങൾക്ക് വിലക്ക് ഏ൪പ്പെടുത്താൻ കേന്ദ്രം സംസ്ഥാന സ൪ക്കാറുകളോട് നി൪ദേശിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
രജിസ്റ്റ൪ ചെയ്യാതെ പ്രവ൪ത്തിക്കുന്ന മൊബൈൽ ആപ് ടാക്സി കമ്പനികൾക്കാണ് വിലക്ക്. ടാക്സി വാഹനങ്ങൾക്ക് ജി.പി.എസ് നി൪ബന്ധമാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡൽഹി സംഭവം ടി.എൻ. സീമ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചതിനെ തുട൪ന്നാണ് മന്ത്രി രാജ്യസഭയിൽ പ്രസ്താവന നടത്തിയത്.
ടാക്സി സ൪വിസ് കമ്പനികൾക്ക് വിലക്ക് ഏ൪പ്പെടുത്താ നുള്ള ആഭ്യന്തര മന്ത്രാലയതീരുമാനത്തിനെതിരെ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രംഗത്തുവന്നു. ഒരു അനിഷ്ട സംഭവത്തിൻെറ പേരിൽ മാത്രം ടാക്സി കമ്പനികളുടെ പ്രവ൪ത്തനം വിലക്കാൻ പാടില്ളെന്നും നിരോധം കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ളെന്നും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. ഗഡ്കരിയുടെ എതി൪പ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ആനന്ദ് ശ ൪മ ഇതേക്കുറിച്ച് ആഭ്യന്തര മന്ത്രി വിശദീകരിക്കണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ, സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികൾ വിശദീകരിച്ച മന്ത്രി ഗഡ്കരിയുടെ എതി൪പ്പിനെക്കുറിച്ച് പ്രതികരിക്കാൻ രാജ്നാഥ് സിങ് തയാറായില്ല.
ഡൽഹിയിൽ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 27കാരിയാണ് ഏതാനും ദിവസം മുമ്പ് പീഡനത്തിന് ഇരയായത്.
രാജ്യത്ത് കോളിളക്കമുണ്ടാക്കിയ ഡൽഹി ബസ് മാനഭംഗകേസിന് സമാനമായ സംഭവത്തിലെ പ്രതി യൂബെ൪ ടാക്സി ഡ്രൈവ൪ ശിവ് കുമാ൪ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി പൊലീസ് കമീഷണ൪ ബി.എസ്. ബസിയെ വിളിച്ചുവരുത്തി ച൪ച്ച നടത്തിയ മന്ത്രി രാജ്നാഥ് സിങ് അന്വേഷണം വേഗത്തിൽ പൂ൪ത്തിയാക്കാനും ശിക്ഷ ഉറപ്പാക്കാനും നി൪ദേശം നൽകി. മതിയായ ലൈസൻസില്ലാതെയാണ് യൂബെ൪ കാബ് പ്രവ൪ത്തിച്ചിരുന്നതെന്നും അതുമായി ബന്ധപ്പെട്ട നിയമനടപടികൾ കമ്പനിക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.