മാവോവാദി തിരച്ചില്‍ തുടരുന്നു
text_fieldsമാനന്തവാടി-കണ്ണൂ൪: പൊലീസും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടിയതായി പറയപ്പെടുന്ന സംഭവത്തെ തുട൪ന്ന് രണ്ടാം ദിനത്തിലും ഊ൪ജിത തിരച്ചിൽ നടത്തിയിട്ടും മാവോവാദികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല.
കുഞ്ഞോം ചാപ്പ കുറിച്യകോളനിക്കു സമീപം പേര്യ സംരക്ഷിത മേഖലയോട് ചേ൪ന്ന പ്രദേശത്താണ് ഞായറാഴ്ച വൈകീട്ട് 6.30ഓടെ വെടിവെപ്പ് നടന്നതായി പൊലീസ് പറയുന്നത്. അതിനുശേഷം രാത്രിയിൽതന്നെ തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച പകലും രാത്രിയും തണ്ട൪ബോൾട്ടും പൊലീസും തിരച്ചിൽ നടത്തിയിരുന്നു. വിലങ്ങാട് വനമേഖലയിൽ നാദാപുരം പൊലീസും തിരച്ചിൽ നടത്തിയിരുന്നു. കുറ്റ്യാടി വാളാംതോട് മേഖലയിൽ വെടിയൊച്ച കേട്ടതായി പ്രചാരണം നടന്നിരുന്നു. ചൊവ്വാഴ്ച തണ്ട൪ബോൾട്ട് സംഘം മാത്രമാണ് കുഞ്ഞോം വനമേഖലയിൽ തിരച്ചിൽ നടത്തിയത്. കമാൻഡിങ് ഓഫിസ൪ സോളമൻെറ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് തിരച്ചിലിലേ൪പ്പെട്ടത്. ഒരു സംഘമായാണ് വനത്തിനുള്ളിൽ ഇവരുടെ സഞ്ചാരം. മാവോവാദികൾ ഗറില യുദ്ധമുറയാണ് ഉപയോഗിക്കുന്നതെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് തണ്ട൪ബോൾട്ട് അതീവ ജാഗ്രത പുല൪ത്തുന്നത്.
കണ്ണൂ൪ ജില്ലയിലെ കണ്ണവം വനത്തിനുള്ളിൽ ചൊവ്വാഴ്ച ഉച്ചയോടെ നാലുപേരെ കണ്ടതായി പ്രചാരണമുയ൪ന്നു. ഇതോടെ ഈ മേഖലയിലും പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇത്തരത്തിൽ ആളുകളെ കണ്ടതായി ഒരു വിവരവുമില്ളെന്ന് കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥ൪ പറഞ്ഞു. കുഞ്ഞോത്ത് വെടിവെപ്പു നടന്ന സ്ഥലത്ത് ഫോറൻസിക് വിദഗ്ധ൪ പരിശോധന നടത്തി. ഇവ൪ക്കു കാര്യമായ തെളിവുകൾ ലഭിച്ചില്ളെന്നാണ് സൂചന. അതേസമയം, സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും നി൪ണായകതെളിവുകൾ ലഭിക്കാതെ കേരള പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
ക൪ണാടക പൊലീസ് ബ്രഹ്മഗിരി മലനിരകളിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
വെടിവെപ്പ് സംഭവത്തിൽ വെള്ളമുണ്ട പൊലീസ് എട്ടോളം വരുന്ന സായുധ സംഘത്തിനെതിരെ നിയമ വിരുദ്ധ പ്രവ൪ത്തനം തടയൽ നിയമം (യു.എ.പി.എ) ഉപയോഗിച്ച് കേസെടുത്തതായി കേരളത്തിൽ നക്സൽ വിരുദ്ധ സേനയുടെ ചുമതല വഹിക്കുന്ന ഉത്തരമേഖല ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.