ഉപസമിതി നിര്‍ദേശിച്ചത് 21 പുതിയ മുന്‍സിപ്പാലിറ്റികളുടെ രൂപവത്കരണം
text_fieldsതിരുവനന്തപുരം: കെ.പി.എ. മജീദ് അധ്യക്ഷനായ യു.ഡി.എഫ് ഉപസമിതി രൂപവത്കരിക്കാൻ ശിപാ൪ശചെയ്തത് 21 പുതിയ മുനിസിപ്പാലിറ്റികളാണ്. അവയുടെ പട്ടിക ചുവടെ: കഴക്കൂട്ടം, കൊട്ടാരക്കര, പന്തളം, ഏറ്റുമാനൂ൪, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പയ്യോളി, കൊടുവള്ളി, ചെറുവണ്ണൂ൪- നല്ലളം, വളാഞ്ചേരി, പരപ്പനങ്ങാടി, കൊണ്ടോട്ടി-പള്ളിക്കൽ, താനൂ൪, പട്ടാമ്പി, ചെ൪പ്പുളശേരി, മണ്ണാ൪ക്കാട്, ആന്തു൪, കൊടിയേരി, കീഴൂ൪-ചാവശേരി, ചെറുവത്തൂ൪, ഹരിപ്പാട്, അമ്പലപ്പുഴ.
നി൪ദേശിക്കപ്പെട്ട പുതിയ പഞ്ചായത്തുകൾ
കാസ൪കോട് ജില്ല: പള്ളിക്കര-ഉദുമ പഞ്ചായത്തുകൾ വിഭജിച്ച് മൂന്നാക്കണം, അജന്നൂ൪-മാണിക്കോത്ത് എന്നിവ വിഭജിച്ച് മൂന്നാക്കണം, പടന്ന വിഭജിച്ച് രണ്ടാക്കണം,ചെമ്മനാട് വിഭജിച്ച് പുതിയത്.
കണ്ണൂ൪ ജില്ല: അഴിക്കോട്,ചിറയ്ക്കൽ, ചേലോറ, കൂടാളി പഞ്ചായത്തുകൾ വിഭജിച്ച് ഓരോ പുതിയ പഞ്ചായത്തുകൾ കൂടി.
വയനാട് ജില്ല: മൂന്ന് പുതിയ പഞ്ചായത്തുകൾ:
നെന്മേനി വിഭജിച്ച് പുതുതായി ചീരാൽ പഞ്ചായത്തും, പൂതാടി വിഭജിച്ച് നടവയൽ പഞ്ചായത്തും, വെള്ളമുണ്ട, പനമരം, ഇടവക പഞ്ചായത്തുകൾ വിഭജിച്ച് നാലെണ്ണവുമാക്കണം.
കോഴിക്കോട് ജില്ല: ഉണ്ണിക്കുളം വിഭജിച്ച് പുനൂ൪ പഞ്ചായത്തും, കുന്നമംഗലം-ചാത്തമംഗലം-മാവൂ൪-പെരുവയൽ പഞ്ചായത്തുകളിലെ ഭാഗങ്ങൾ കൂടിച്ചേ൪ത്ത് പുതിയ ഒരു പഞ്ചായത്തും, നരിപ്പറ്റ-കായക്കൊടി എന്നിവ വിഭജിച്ച് പുതിയതും, മണ്ണിയൂ൪-തിരുവല്ലിയൂ൪-വല്യാപ്പള്ളി എന്നിവയിലെ ഭാഗങ്ങൾ ചേ൪ത്ത് പുതിയതും ഒളവണ്ണ വിഭജിച്ച് പുതുതായി പന്തിരാംകാവ്, കോടഞ്ചേരി വിഭജിച്ച് നെല്ലിപ്പൊയിൽ
മലപ്പുറം ജില്ല: ഒമ്പത് പുതിയ പഞ്ചായത്തുകൾ (ബ്രാക്കറ്റിൽ വിഭജിക്കുന്ന പഞ്ചായത്ത്.)പാങ്ങ്(കുറുവ), അരിയല്ലൂ൪ (വള്ളിക്കുന്ന് ), ഇളംകൂ൪ (തൃക്കലങ്ങോട്), അനന്താവൂ൪(തിരുന്നാവൂ൪), കരിപ്പൂ൪(പള്ളിക്കൽ), അരക്കുപറമ്പ്(ആലിപ്പറമ്പ-താഴേക്കാട്), പാണ്ടിക്കാട് വിഭജിച്ച് പുതിയത് പേര് നിശ്ചയിച്ചില്ല, മരുന(വഴിക്കാവ്), വെളിമുക്ക് (മുന്നിയൂ൪).
പാലക്കാട് ജില്ല: ഇടത്തനാട്ടുകര (അലനല്ലൂ൪), ഓങ്ങല്ലൂ൪ വിഭജിച്ച് പുതിയ പഞ്ചായത്ത്.
തൃശൂ൪ ജില്ല- അഴിക്കോട് (എരിയാട്), ഇളനാട് (ചേലക്കര-പഴയന്നൂ൪), മരുത്താക്കര (പുത്തൂ൪), വെളിക്കുളങ്ങര( മറ്റത്തൂ൪).
എറണാകുളം ജില്ല: കറുപ്പംപടി( രാമമംഗലം), അറക്കപ്പടി(വെങ്ങോല), മുളവൂ൪( പായിപ്ര), പട്ടിമറ്റം(കുന്നത്തുനാട്-കിഴക്കമ്പലം), തൃക്കരിയൂ൪( കോട്ടപ്പടി-നെല്ലിക്കുഴി), നേര്യമംഗലം (കവളങ്ങാട്).
ഇടുക്കി ജില്ല: പട്ടം കോളനി (നെടുങ്കണ്ടം-പാമ്പാട്ടുംപാറ-കരുണാപുരം), വാളറ(അടിമാലി), മുങ്ങനിക്കാട്(വണ്ണപ്പുറം), പെരുവന്താനം,കഞ്ഞിക്കുഴി പഞ്ചായത്തുകൾ വിഭജിച്ച് പുതിയത്.
കോട്ടയം മുക്കൂട്ടുതറ( എരുമേലി), കൊല്ലാട്(പനച്ചിക്കാട്)
പത്തനംതിട്ട ജില്ല: കൂടൽ(കലഞ്ഞൂ൪), പെരിങ്ങനാട്(പള്ളിക്കൽ)
കൊല്ലം ജില്ല: പുന്നല( പിറവന്തൂ൪), ശൂരനാട് വടക്ക്-തെക്ക്-പോരുവഴി-ശാസ്താംകോട്ട എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി പുതിയവ, പുത്തൂ൪ വിഭജിച്ച് പുതിയത്. അറയ്ക്കൽ (ഇടമുളയ്ക്കൽ), കണ്ണനെല്ലൂ൪ (തൃക്കോവിൽവട്ടം)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.