കോണ്‍ഗ്രസില്‍ ഐക്യമുണ്ടാകണമെന്ന് രാഹുലിനോട് ഘടകകക്ഷികള്‍
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ കൂടുതൽ ഐക്യമുണ്ടാകണമെന്നും മുന്നണിയിലെ ഏകോപനം ശക്തിപ്പെടണമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ ആവശ്യപ്പെട്ടു. മദ്യനയത്തിൽ പ്രായോഗിക സമീപനം വേണമെന്ന ആവശ്യവും ചില കക്ഷികൾ ഉന്നയിച്ചു. ചൊവ്വാഴ്ച രാത്രി മാസ്കറ്റ് ഹോട്ടലിലാണ് കക്ഷിനേതാക്കളുമായി രാഹുൽ പ്രത്യേകം പ്രത്യേകമായി ച൪ച്ച നടത്തിയത്. ഇതിനുശേഷം കോൺഗ്രസ് നേതാക്കളും രാഹുലിനെ കണ്ടു.
കോൺഗ്രസിനൊപ്പം തുടരുമെന്ന് രാഹുലിനെ അറിയിച്ച ലീഗ് നേതൃത്വം സംസ്ഥാന നേതാക്കളുടെ പരസ്യപ്രസ്താവന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. മുന്നണിയിലെ ഏതെങ്കിലും ഘടകകക്ഷിക്കെതിരെ ലീഗ് പരസ്യപ്രസ്താവന നടത്തിയിട്ടില്ല. ദേശീയതലത്തിൽ മതേതരശക്തികളുടെ ഐക്യനിര ഉണ്ടാകണമെന്ന നി൪ദേശവും അവ൪ മുന്നോട്ടുവെച്ചു. നാലു പതിറ്റാണ്ടായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന തന്നെ ഗൂഢാലോചനയിൽപെടുത്തി മോശപ്പെടുത്തിയതിലെ വിഷമം മന്ത്രി കെ.എം. മാണി രാഹുലിനെ അറിയിച്ചു. മദ്യവിഷയത്തിൽ ഉൾപ്പെടെ സ൪ക്കാ൪ നയങ്ങളിൽ പ്രായോഗിക സമീപനം ആവശ്യമാണെന്ന് കേരള കോൺഗ്രസ്-ജേക്കബ് വിഭാഗം ആവശ്യപ്പെട്ടു. മദ്യനയം ടൂറിസംമേഖലക്ക് ദോഷകരമാകരുന്നെ് സി.എം.പി നേതാവ് സി.പി. ജോൺ ആവശ്യപ്പെട്ടു. നയം പൊതുവെ ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ടാക്കിയെന്ന് അറിയിച്ച സോഷ്യലിസ്റ്റ് ജനത നേതൃത്വം, ഏതു നയവും കൊണ്ടുവരുംമുമ്പ് കോൺഗ്രസിൽ ച൪ച്ചനടത്തി അക്കാര്യത്തിൽ ഐക്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. മദ്യനയത്തിൻെറ കാര്യത്തിൽ പ്രായോഗിക സമീപനം വേണമെന്ന നിലപാട് ആ൪.എസ്.പി അറിയിച്ചു.
യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചനുമായുള്ള ച൪ച്ചയിൽ മുന്നണിയുടെ പ്രവ൪ത്തനം രാഹുൽ ചോദിച്ചറിഞ്ഞു. മദ്യനയത്തിൻെറ കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം നി൪ദേശിച്ചു. മുഖ്യമന്ത്രിയും കോൺഗ്രസ് മന്ത്രിമാരും രാഹുലുമായി കൂടിക്കാഴ്ച നടത്തി.
പാ൪ട്ടിയും സ൪ക്കാറും തമ്മിൽ അകൽച്ച ഉണ്ടെന്ന വികാരം ജനങ്ങൾക്കുണ്ടെന്ന് രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ കോൺഗ്രസ് നിയമസഭാകക്ഷി ഭാരവാഹികൾ അറിയിച്ചു. സ൪ക്കാറിനെ പാ൪ട്ടി സംരക്ഷിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടായിരുന്നത്. അതിന് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിന് മാറ്റം വേണമെന്നും തീരുമാനങ്ങൾ അടിച്ചേൽപിക്കാൻ പാടില്ളെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് രാഹുൽ ഉറപ്പുനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.