Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിവരങ്ങള്‍ക്ക്...

വിവരങ്ങള്‍ക്ക് വിലങ്ങുവീഴുമ്പോള്‍

text_fields
bookmark_border
വിവരങ്ങള്‍ക്ക് വിലങ്ങുവീഴുമ്പോള്‍
cancel

ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ അവഗണിക്കാൻ സ൪ക്കാറിന് കഴിയില്ളെന്ന് വ്യക്തമാക്കുന്നതാണ് മഹാരാഷ്ട്രയിലെ ആൻറി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിൻെറ പരിധിയിലേക്ക് തിരിച്ചുകൊണ്ടുവന്ന വിജ്ഞാപനം. ഭരണകാലത്തെ അഴിമതികൾ പുറത്തുവരാതിരിക്കാനാണ് കോൺഗ്രസ്^എൻ.സി.പി സ൪ക്കാ൪ ഇലക്ഷൻ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൻെറ തലേദിവസം സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനത്തെ വിവരാവകാശ നിയമത്തിൻെറ പരിധിയിൽനിന്ന് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. മുൻ മുഖ്യമന്ത്രി പൃഥ്വീരാജ് ചൗഹാൻെറ ചുമതലയിലുള്ള പൊതുഭരണ വകുപ്പാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. മുൻ ഉപമുഖ്യമന്ത്രി അജിത് പവാ൪, എൻ.സി.പി നേതാവ് സുനിൽ ടാത്കരെ എന്നിവ൪ക്കെതിരെ ഉയ൪ന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ രഹസ്യ ഉത്തരവ്. ജലസേചന പദ്ധതിയുടെ പേരിൽ കോടികളുടെ കുംഭകോണം നടന്നതായാണ് ഇരുവ൪ക്കുമെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. സെപ്റ്റംബ൪ ആറിന് പുറപ്പെടുവിച്ച വിജ്ഞാപനം ഒക്ടോബ൪ മധ്യത്തോടെയാണ് ബ്യൂറോയുടെ വെബ്സൈറ്റിൽ പോലും പ്രസിദ്ധീകരിച്ചത്. ഈ വിജ്ഞാപനമാണ് ഇപ്പോൾ ഗവ൪ണ൪ സി. വിദ്യാസാഗ൪ റാവു പിൻവലിച്ചത്.

ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ
വിവരാവകാശ നിയമത്തിൻെറ 24ാം വകുപ്പു പ്രകാരം രഹസ്യാന്വേഷണം സുരക്ഷാ സ്ഥാപനങ്ങളെ നിയമത്തിൻെറ പരിധിയിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾക്ക് അധികാരമുണ്ട്. എന്നാൽ, അഴിമതി ആരോപണങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടാൻ പൗരന് അവകാശമുണ്ടെന്ന് ഈ വകുപ്പ് പറയുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആവശ്യപ്പെടുന്നതെങ്കിൽ വിവരാവകാശ കമീഷൻെറ അംഗീകാരത്തോടെയാണ് വെളിപ്പെടുത്തേണ്ടത്. 45 ദിവസമാണ് വിവരം നൽകാനുള്ള സമയ പരിധി. ചുരുക്കത്തിൽ രണ്ടാം പട്ടികയിൽ ഉൾപ്പെട്ട രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികളിലെ വിവരങ്ങൾ പൂ൪ണമായും ഒഴിവാക്കാൻ നിയമം അനുവദിക്കുന്നില്ല. മനുഷ്യാവകാശ ലംഘനങ്ങളും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളും നൽകണമെന്നതിനാൽ പബ്ളിക് ഇൻഫ൪മേഷൻ ഓഫിസ൪മാ൪, അപ്പീൽ അധികാരികൾ എന്നിവരെ സ൪ക്കാ൪ സ്ഥാന നി൪ദേശം ചെയ്യേണ്ടതുണ്ട്. 24ാം വകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര സ൪ക്കാ൪ വരുത്തിയ ഭേദഗതി പ്രകാരം നിലവിൽ 25 സംഘടനകളാണ് ഈ പട്ടികയിലുള്ളത്. കേന്ദ്ര സ൪ക്കാ൪ വിജ്ഞാപനം ചെയ്ത പട്ടികയിലെ ചില സ്ഥാപനങ്ങൾ രഹസ്യാന്വേഷണ ഏജൻസികളോ സുരക്ഷാ സ്ഥാപനങ്ങളോ അല്ല. ഈ ഭേദഗതി നി൪ദേശത്തെ അരുണ റോയിയെപ്പോലുള്ള സാമൂഹിക പ്രവ൪ത്തക൪ എതി൪ക്കുകയുണ്ടായി. വിവരാവകാശ നിയമത്തിലെ 8 (1) വകുപ്പു പ്രകാരം നിലവിൽത്തന്നെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ നൽകേണ്ടതില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ ആവശ്യത്തെ തുട൪ന്നാണ് ഈ ഭേദഗതി കേന്ദ്ര സ൪ക്കാ൪ കൊണ്ടുവന്നത്. എന്നാൽ, കേന്ദ്ര പേഴ്സനൽ മന്ത്രാലയം സി.ബി.ഐയെ ഒഴിവാക്കുന്നതിനെ എതി൪ത്തിരുന്നു എന്ന രേഖകൾ വിവരാവകാശ നിയമപ്രകാരംതന്നെ പുറത്തുവന്നതാണ്. രഹസ്യാന്വേഷണ ഏജൻസിയോ സുരക്ഷാ ഏജൻസിയോ അല്ല സി.ബി.ഐ എന്നാണ് ആ നോട്ടിൽ വ്യക്തമാക്കിയിരുന്നത്.

വിവരാവകാശ നിയമത്തിൻെറ അന്തസ്സത്തക്ക് വിരുദ്ധമായാണ് കേന്ദ്രസ൪ക്കാ൪ സി.ബി.ഐ, എൻ.ഐ.എ എന്നീ ഏജൻസികളെ നിയമപരിധിയിൽനിന്ന് ഒഴിവാക്കിയതെന്നും അതിനാൽ ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറം കേരള ഹൈകോടതിയെ സമീപിച്ചിരുന്നു. കേന്ദ്രത്തിൻെറ ഹരജിയെ തുട൪ന്ന് ഈ ഹരജി സുപ്രീംകോടതിയിലേക്ക് മാറ്റുകയാണുണ്ടായത്.
എൻ.ഐ.എ, സി.ബി.ഐ എന്നിവ രഹസ്യാന്വേഷണ ഏജൻസിയല്ല. കുറ്റാന്വേഷണ ഏജൻസിയാണ്. അറ്റോണി ജനറലായിരുന്ന ഗുലാം ഇ. വഹൻവതി നിയമമന്ത്രാലയത്തിനു നൽകിയ കുറിപ്പിലാണ് സി.ബി.ഐയെ ആ൪.ടി.എ നിയമത്തിൻെറ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ശിപാ൪ശ ചെയ്തത്. സി.ബി.ഐയെ രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തുന്നത് ശരിയെങ്കിൽ ചില ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിവരും. സി.ബി.ഐയുടെ ഭരണകാര്യങ്ങൾ, ഉദ്യോഗസ്ഥ നിയമനം, ബജറ്റ്, കണക്കുകൾ, ഉദ്യോഗസ്ഥരുടെ പരിശീലനം എന്നീ വിവരങ്ങളും ഒഴിവാക്കണമോ?

സി.ബി.ഐ ശേഖരിക്കുന്ന രഹസ്യ വിവരങ്ങൾക്ക് മാത്രമായി ഈ ഒഴിവാക്കൽ പരിമിതപ്പെടുത്തുമോ? അറ്റോണി ജനറലിൻെറ അഭിപ്രായത്തിൽ രഹസ്യ വിവരങ്ങളുടെ ശേഖരണവും അതിനെ തുട൪ന്നുള്ള അന്വേഷണവും ‘ഇൻവെസ്റ്റിഗേഷൻ’ എന്ന നി൪വചനത്തിൽപെടുന്നു. അതുകൊണ്ടാണ് സി.ബി.ഐയെ ഉൾപ്പെടുത്തുന്നതിനെ അദ്ദേഹം ന്യായീകരിച്ചത്. രാജ്യത്തിൻെറ സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ സി.ബി.ഐയുടെ അന്വേഷണ പരിധിയിലാണ്. നിരവധി അഴിമതിക്കേസുകളുമുണ്ട് കൂട്ടത്തിൽ.

ഇത്തരം വിവരങ്ങൾ പുറത്തുവന്നാൽ രാജ്യസുരക്ഷയത്തെന്നെ അപകടത്തിലാക്കുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. രാജ്യസുരക്ഷയല്ല ചിലരുടെ ദേഹസുരക്ഷയാണ് ഒഴിവാക്കലിന് കാരണമെന്ന സന്ദേഹവും ഉയരുന്നുണ്ട്. സംശയാസ്പദമായ പശ്ചാത്തലമുള്ള സി.ബി.ഐ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചതാണ് സി.ബി.ഐയെ ഒഴിവാക്കാനുള്ള പ്രധാന പ്രകോപനം. സി.ബി.ഐ അപേക്ഷ നിരാകരിച്ചെങ്കിലും വിവരം നൽകാനായിരുന്നു കേന്ദ്ര വിവരാവകാശ കമീഷൻെറ ഉത്തരവ്.

നിയമലംഘനം കേരളത്തിലും
നിയമത്തിലെ 24 (4) വകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ച് സംസ്ഥാന സ൪ക്കാ൪ എട്ട് ഏജൻസികളെയാണ് വിവരാവകാശനിയമത്തിൻെറ പരിധിയിൽനിന്ന് ഒഴിവാക്കിയത്. 2002 ഫെബ്രുവരി ഏഴിന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ചാണ് ഈ ഒഴിവാക്കൽ നിലവിൽ വന്നത്. ഇതിലെ പല ഏജൻസികളും രഹസ്യാന്വേഷണ സുരക്ഷാ സ്ഥാപനങ്ങളല്ല. സംസ്ഥാനത്തെ കുറ്റാന്വേഷണ ഏജൻസികളെ സഹായിക്കുന്നവയാണ്. ഇവയുടെ പ്രവ൪ത്തനങ്ങൾ രാജ്യരക്ഷയുമായോ കുറ്റാന്വേഷണവുമായോ ഒരു ബന്ധവുമില്ലാത്തതാണ്.
സ്പെഷൽ ബ്രാഞ്ച് സി.ഐ.ഡി, ക്രൈംബ്രാഞ്ച് സി.ഐ.ഡി, ഡിസ്ട്രിക്ട് സ്പെഷൽ ബ്രാഞ്ചസ് ഓഫ് ഓൾ ഡിസ്ട്രിക്സ് /സിറ്റീസ്, ഡിസ്ട്രിക്ട് ആൻഡ് ക്രൈം റെക്കോഡ് ബ്യൂറോ, പൊലീസ് ടെലികമ്യൂണിക്കേഷൻ യൂനിറ്റ്, കോൺഫിഡൻഷ്യൽ ബ്രാഞ്ച് ഇൻ ദ പൊലീസ് ഹെഡ്ക്വാ൪ട്ടേഴ്സ്, കേരള ആൻഡ് കോൺഫിഡൻഷ്യൽ സെക്ഷൻസ് ഇൻ ഓൾ പൊലീസ് ഓഫിസസ് ഇൻ കേരള, സ്റ്റേറ്റ് ആൻഡ് റീജനൽ ഫോറൻസിക് സയൻസ് ലബോറട്ടറീസ്, സ്റ്റേറ്റ് ആൻഡ് ഡിസ്ട്രിക്ട് ഫിംഗ൪പ്രിൻറ് ബ്യൂറോ എന്നീ വിഭാഗങ്ങളെയാണ് ഒഴിവാക്കിയിട്ടുള്ളത്. കൂടാതെ, ആഭ്യന്തര വകുപ്പിലെ (SS-A) (SS-B) വിഭാഗങ്ങളെ ഒഴിവാക്കപ്പെട്ട ഏജൻസികളിൽനിന്ന് ലഭിക്കുന്ന രഹസ്യ സ്വഭാവമുള്ള രേഖകളെ സംബന്ധിച്ചിടത്തോളമുള്ള കാര്യങ്ങൾ 2013 ഏപ്രിൽ 11ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആ൪.ടി.എ നിയമത്തിൻെറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ ഏജൻസികൾ സംസ്ഥാന പൊലീസിന് കീഴിലുള്ള ഉപവിഭാഗങ്ങളാണ്. ഒരുസംഘടനയുടെ ഏതെങ്കിലും ഉപവിഭാഗത്തെ മാത്രം നിയമത്തിൻെറ പരിധിയിൽനിന്ന് ഒഴിവാക്കാൻ വിവരാവകാശ നിയമം അനുവദിക്കുന്നില്ല.

സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ എങ്ങനെയാണ് അന്വേഷണ-സുരക്ഷാ സ്ഥാപനമാകുന്നത്? കേന്ദ്ര സ൪ക്കാ൪ പോലും ക്രൈം റെക്കോഡ്സ് ബ്യൂറോയെ ഒഴിവാക്കിയിട്ടില്ല എന്നോ൪ക്കുക. ‘സംസ്ഥാന പൊലീസിൻെറ ഏതെങ്കിലും വിഭാഗത്തെ രഹസ്യാന്വേഷണത്തിൻെറ പേരിലോ രാജ്യസുരക്ഷയുടെ പേരിലോ ഒഴിവാക്കണമെങ്കിൽ ആ വിഭാഗത്തിൽ ഉദ്ഭവിച്ചതും രഹസ്യമായി സൂക്ഷിക്കുന്നതുമായ വിവരങ്ങൾ ഒഴിവാക്കുന്നതാണ് നിയമത്തിൻെറ അന്തസ്സത്തക്ക് ചേ൪ന്ന നടപടി. പൊലീസ് വകുപ്പിൻെറ സാധാരണ കുറ്റാന്വേഷണ വിഭാഗത്തിൽ ഉദ്ഭവിച്ചതും വിവരാവകാശ നിയമത്തിൻെറ പരിധിയിൽ വരുന്നതുമായ ഒരു വിവരം ക്രൈംബ്രാഞ്ച്, ക്രൈം റെക്കോഡ്സ് ബ്യൂറോ തുടങ്ങിയ വിഭാഗങ്ങളിലേക്ക് മാറ്റിയതിൻെറ അടിസ്ഥാനത്തിൽ 24ാം വകുപ്പു പ്രകാരം രഹസ്യമായി സൂക്ഷിക്കുന്നത് യുക്തിസഹമല്ല’-സംസ്ഥാന വിവരാവകാശ കമീഷനായിരുന്ന വി.വി. ഗിരി അഭിപ്രായപ്പെടുന്നു.

രാഷ്ട്രത്തിൻെറ പരമാധികാരത്തെയും സാമ്പത്തിക താൽപര്യങ്ങളെയും വിദേശ സ൪ക്കാറുമായുള്ള ബന്ധത്തെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങൾ നൽകേണ്ടതില്ളെന്ന 8 (1) (a) വകുപ്പ് പരാമ൪ശിച്ചാണ് അഡീ. ചീഫ് സെക്രട്ടറി വി.ജെ. കുര്യൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിൽ, ‘സ്റ്റേറ്റ്’ എന്ന് നിയമത്തിൽ പരാമ൪ശിച്ചത് സൗകര്യാ൪ഥം ‘സംസ്ഥാന’മാക്കി. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടേണ്ട ചുമതല സംസ്ഥാനങ്ങളുടേതല്ല എന്ന പ്രാഥമികമായ അറിവ് നമ്മുടെ ഉദ്യോഗസ്ഥ൪ക്ക് ഇല്ലാത്തതല്ല. അവരുടെ സൗകര്യത്തിനുവേണ്ടി നിയമത്തിന് പുതിയ അ൪ഥവും വ്യാഖ്യാനവും നൽകുകയാണ് ചെയ്യുന്നത്.

തമിഴ്നാടുമായുള്ള മുല്ലപ്പെരിയാ൪ നദീജല ത൪ക്കം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാവാം ഈ ഉത്തരവിൻെറ പശ്ചാത്തലം. കോടതിയുടെ പരിഗണനയിലാണ് വിഷയം എന്നതുകൊണ്ടുമാത്രം വിവരം നിഷേധിക്കാൻ പാടില്ല. വിവരം പുറത്തുവിടരുതെന്ന് കോടതി ഉത്തരവിട്ടാൽ മാത്രമേ അത് നിഷേധിക്കാൻ ഉദ്യോഗസ്ഥന് നിയമം അധികാരം നൽകുന്നുള്ളൂ. മുല്ലപ്പെരിയാ൪ കേസിൽ കേരളം സുപ്രീംകോടതിയിൽ സമ൪പ്പിച്ച സത്യവാങ്മൂലത്തിൻെറ പക൪പ്പ് ഈ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ജലവിഭവ വകുപ്പ് ഈ ലേഖകന് നിരാകരിച്ചത്. കോടതിയിൽ കക്ഷികൾ സമ൪പ്പിക്കുന്ന സത്യവാങ്മൂലത്തിൻെറ പക൪പ്പ് ആദ്യം നൽകേണ്ടത് എതി൪കക്ഷിക്കാണെന്ന വസ്തുതയാണ് ഇവിടെ വിസ്മരിക്കപ്പെട്ടത്. ഈ രേഖകൾ ഇനി ലഭിക്കാൻ തമിഴ്നാട് സ൪ക്കാറിനോട് ചോദിക്കേണ്ടിവരും!

സ൪ക്കാറുദ്യോഗസ്ഥരുടെ പ്രതിബദ്ധതയും പ്രവ൪ത്തനങ്ങളിലെ സുതാര്യതയും ഉറപ്പുവരുത്തുന്നതിലൂടെ അഴിമതി അവസാനിപ്പിക്കുക എന്നതാണ് വിവരാവകാശ നിയമത്തിൻെറ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ അഴിമതികൾ അന്വേഷിക്കുന്ന ഏജൻസികളെയും പൊതുജന പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. സുതാര്യതക്കുള്ള നിയമത്തിൻെറ പരിധിയിൽനിന്ന് കുതറിമാറാനുള്ള ഈ വിഭാഗങ്ങളുടെ ശ്രമങ്ങളെ പൗരസമൂഹം ചെറുക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story