കളിച്ചുകളിച്ച് അക്ഷതിന്‍െറ തല കലത്തില്‍
text_fieldsതൃശൂ൪: അക്ഷതിൻെറ കളി കണ്ട് രസിക്കുന്നതിനിടെ ഷിനോജും ഭാര്യയും അറിഞ്ഞില്ല, കളിച്ചുകൊണ്ടിരിക്കുന്ന സ്റ്റീൽകലം ഊരാകുടുക്കായി തങ്ങളുടെ കരളുരുക്കുമെന്ന്. കളിക്കിടെ ഒന്നര വയസ്സുകാരൻ അക്ഷതിൻെറ തല സ്റ്റീൽ കലത്തിൽ കുരുങ്ങിയപ്പോൾ അക്ഷരാ൪ഥത്തിൽ അവ൪ തീ തിന്നു. മണിക്കൂറുകൾക്ക് ശേഷം അഗ്നിശമനസേന അതിസൂക്ഷ്മമായി അത് അറുത്തെടുത്തപ്പോഴാണ് അവ൪ക്ക് ശ്വസം നേരെ വീണത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
പിച്ചവെച്ച് തുടങ്ങുന്ന പ്രായമാണ് അക്ഷതിൻേറത്. മകൻ കളിക്കുന്നത് കണ്ടിരുന്ന ഷിനോജ് മറ്റൊരു സാധനം എടുക്കാൻ അകത്തേക്ക് മാറിയപ്പോഴാണ് മണിക്കൂറുകൾ വേദന സമ്മാനിച്ച സംഭവമുണ്ടായത്. കുട്ടിയുടെ നി൪ത്താതെയുള്ള കരച്ചിൽ കേട്ട് ഓടിയത്തെിയപ്പോഴാണ് തലയിൽ സ്റ്റീൽപാത്രം കുരുങ്ങിയത് കണ്ടത്. പാത്രം തലയിൽനിന്ന് വിടുവിക്കാൻ ഏറെനേരം വീട്ടുകാ൪ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് വീട്ടുകാ൪ ടാക്സി വിളിച്ച് തൃശൂരിൽ ഫയ൪ ആൻഡ് റസ്ക്യൂ ഹോമിലത്തെി. സ്റ്റേഷൻ ഓഫിസ൪ ലാസറുടെ നേതൃത്വത്തിൽ ഫയ൪മാൻ ഡ്രൈവ൪ ജോൺബ്രിട്ടോയും സംഘവും മിനിറ്റുകൾക്കകം പാത്രം കട്ട൪ ഉപയോഗിച്ച് മുറിച്ചെടുത്തു.
തലയിൽനിന്ന് പാത്രം നീങ്ങിക്കിട്ടിയതോടെ കാക്കി മാമന്മാരെയും ആൾക്കൂട്ടവും കണ്ട് അവൻ ആദ്യം അമ്പരന്ന് കരഞ്ഞു. അമ്മയുടെ തോളിൽ തല ചായ്ച്ച് പിന്നെ ചിരിയായി... ഒന്നും അറിയാത്തതു പോലെ... ആരോ നൽകിയ മിഠായിയും നുണഞ്ഞ് എല്ലാവരോടും ടാറ്റാ പറഞ്ഞ് അക്ഷത് മടങ്ങി. നാളുകൾക്ക് മുമ്പ് തൃശൂരിൽ തന്നെ വിരലിൽ കിടന്ന മോതിരം അറുത്ത് മാറ്റിയ സംഭവമുണ്ടായിരുന്നു. 2013 ജൂലായ് ആറിനാണ് തിരുവനന്തപുരത്ത് കളിച്ചു കൊണ്ടിരിക്കെ, രണ്ട് വയസ്സുകാരിയുടെ തലയിൽ കലം കുടുങ്ങിയത്. ആശുപത്രി പോലും കൈയൊഴിഞ്ഞ കേസിൽ കുട്ടിയെ അഗ്നിശമന സേനയാണ് രക്ഷപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.