അജ്ഞാത സന്ദേശങ്ങള്‍: വാട്സ് ആപ് ഉപേക്ഷിക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം
text_fieldsന്യൂഡൽഹി: അജ്ഞാത സന്ദേശങ്ങൾ തുട൪ച്ചയായി വന്നതിനെ തുട൪ന്ന് വാട്സ് ആപ് ഉപേക്ഷിക്കാൻ സൈനിക ഓഫീസ൪മാ൪ക്കും ജവാൻമാ൪ക്കും സൈന്യം നി൪ദേശം നൽകി. ജമ്മുകശ്മീരിലെ ഉറിയിലുണ്ടായ ഏറ്റുമുട്ടൽ, പ്രധാനമന്ത്രിയുടെ കശ്മീ൪ സന്ദ൪ശനം എന്നിവക്ക് ശേഷമാണ് സന്ദേശങ്ങൾ വന്നത്.
'മോദിക്ക് എല്ലാ കാര്യത്തിലും രാഷ്ട്രീയ അജണ്ടയാണുള്ളത്. മോദിക്ക് വേണ്ടത് പാ൪ലമെൻറിലെ അംഗസംഖ്യയാണ്. ഇതിനായി സൈന്യത്തെ ഉപയോഗിക്കുകയാണ്' ^വാട്സ് ആപിൽ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെയാണ്. ബുദ്ഗാമിൽ സൈനികരുടെ വെടിയേറ്റ് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിലുള്ള മോദിയുടെ പ്രസ്താവനക്കെതിരെയുള്ള അതൃപ്തിയാണ് സന്ദേശത്തിലൂടെ വ്യക്തമാകുന്നത്. സൈനികരുടെ വെടിവെപ്പ് മോദി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സന്ദേശങ്ങൾ സൈനിക൪ക്കിടയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ഇത് സൈനികരെ മാനസികമായി തള൪ത്താനുള്ള ശ്രമമാണെന്നാണ് മുതി൪ന്ന സൈനിക ഉദ്യോഗസ്ഥ൪ കരുതുന്നത്. വാട്സ് ആപിൻെറ സെ൪വ൪ യു.എസിലായതിനാൽ സന്ദേശങ്ങളുടെ ഉറവിടങ്ങൾ അറിയാൻ കഴിയില്ലെന്നും ഇവ൪ പറയുന്നു. സൈനിക വൃത്തങ്ങൾ സോഷ്യൽ മീഡിയ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥ൪ അറിയിച്ചു.
കരസേന കമാൻറ൪ ജനറൽ ഡി.എസ് ഹൂഡയാണ് സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന സന്ദേശം സൈനിക൪ക്ക് നൽകിയത്. എല്ലാത്തരം മാധ്യമങ്ങൾക്കും പൊതുസമൂഹത്തെയും സൈന്യത്തെയും വലയിൽ വീഴ്ത്താൻ സാധിക്കും. അത്തരത്തിലുള്ള സന്ദേശത്തിന് ഇരയാകരുതെന്നും ഹൂഡ സൈനികരോട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.