ഏകീകൃത സിവില്‍ കോഡ്: പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര സ൪ക്കാ൪ വ്യക്തമാക്കി. വെള്ളിയാഴ്ച രാജ്യസഭയിൽ കോൺഗ്രസിലെ രാജീവ് ശുക്ള ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് നിയമമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഇക്കാര്യം അറിയിച്ചത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക എന്നത് ഭരണഘടനയുടെ താൽപര്യമാണ്. അത് യാഥാ൪ഥ്യമാക്കാൻ സ൪ക്കാ൪ പ്രതിജ്ഞാബദ്ധവുമാണ്. സമവായത്തിലൂടെ ഏക സിവിൽ കോഡ് നടപ്പിലാക്കാനാണ് സ൪ക്കാ൪ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ച൪ച്ചകൾ ആരംഭിച്ചൂവെന്നും സദാനന്ദ ഗൗഡ രാജ്യസഭയെ അറിയിച്ചു.
മതഗ്രന്ഥങ്ങളെയും പരമ്പരാഗത ആചാരങ്ങളെയും മുൻനി൪ത്തിയാണ് രാജ്യത്തെ മുഴുവൻ വ്യക്തിനിയമങ്ങളും രൂപപ്പെട്ടിട്ടുള്ളത്. ഇതിനു പകരം വിവാഹം, പാരമ്പര്യ സ്വത്തവകാശം, ദത്തെടുക്കൽ, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ഫലപ്രദവും ആധുനികവുമായ പൊതുനിയമമാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവയിൽ സമാനസ്വഭാവത്തിലുള്ള ഭാഗിക നിയമത്തിന് അവിടുത്തെ സ൪ക്കാ൪ രൂപം നൽകിയിട്ടുണ്ട്. അതുപോലെ രാജ്യത്ത് മുഴുവനായും ഒറ്റ നിയമം കൊണ്ടുവരും. ഇതിലൂടെ സമൂഹത്തിൽ സ്ത്രീകളുടെ പദവി ശക്തമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 25ാം വകുപ്പിൽ പറയുന്ന രാജ്യത്തെ മുഴുവൻ പൗരന്മാ൪ക്കും ഏത് മതത്തിൽ വിശ്വസിക്കുന്നതിനും മതാചാരങ്ങൾ പിന്തുടരുന്നതിനുമുള്ള അവകാശങ്ങളെ ഹനിക്കാതെയായിരിക്കും ഏകീകൃത സിവിൽ കോഡിന് രൂപം നൽകുകയെന്നും സദാനന്ദ ഗൗഡ കൂട്ടിച്ചേ൪ത്തു. ഈ പ്രസ്താവനയോടെ, വിഷയം സഭയിൽ കൂടുതൽ ച൪ച്ചയായി. കോൺഗ്രസിലെ റഹ്മാൻ ഖാൻ ഉൾപ്പെടെയുള്ള അംഗങ്ങൾ ച൪ച്ചയിൽ ഇടപെട്ട് സംസാരിച്ചു. 25ാം വകുപ്പും സമവായത്തിലൂടെയുള്ള ഏകീകൃത സിവിൽ കോഡും എങ്ങനെ ഒത്തുപോകുമെന്ന് അദ്ദേഹം ചോദിച്ചു. വിശുദ്ധ ഖു൪ആനിലെ നി൪ദേശങ്ങൾ അനുസരിച്ചാണ് വിവാഹം ഉൾപ്പെടെയുള്ള മുസ്ലിംകളുടെ വ്യക്തിനിയമങ്ങൾ നിലനിൽക്കുന്നത്. ഇതിനെ ഒഴിവാക്കി, പകരം പൊതുനിയമം അടിച്ചേൽപിക്കുന്നത് ഇത് 25ാം വകുപ്പിൻെറ ലംഘനമല്ളേയെന്നും അദ്ദേഹം ചോദിച്ചു. ‘സെൻസിറ്റീവ്’ വിഷയമാണെന്നും ഇതുപോലുള്ള കാര്യങ്ങളിൽ സമവായങ്ങൾ ഉരുത്തിരിയേണ്ടതുണ്ടെന്നും പറഞ്ഞാണ് സദാനന്ദ ഗൗഡ ച൪ച്ച അവസാനിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.