ദ പ്രസിഡന്‍റ്: ഏകാധിപതികള്‍ക്ക് ഒരു ചലച്ചിത്രവിചാരണ
text_fieldsതിരുവനന്തപുരം: ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങൾ ലോകമെങ്ങും കരുത്താ൪ജിക്കുന്ന കാലത്ത് തൻെറ മാധ്യമമായ ചലച്ചിത്രംകൊണ്ട് അതിന് ശക്തമായ പിന്തുണ നൽകുകയാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മുഹ്സിൻ മഖ്മൽ ബഫ് ‘ദ പ്രസിഡൻറ്’എന്ന ചിത്രത്തിലൂടെ. എല്ലാ ഏകാധിപതികളെയും നിശിതമായ ചലച്ചിത്രവിചാരണക്ക് വിധേയമാക്കുന്ന ബഫിൻെറ ഏറ്റവും പുതിയ സൃഷ്ടിയെ ഹ൪ഷാരവങ്ങളോടെയാണ് നിശാഗന്ധി ഓപൺ തിയറ്ററിലെ നിറഞ്ഞ സദസ്സ് എതിരേറ്റത്.
പേരില്ലാത്ത രാജ്യത്തെ വൃദ്ധനായ സ്വേച്ഛാധിപതിയാണ് കേന്ദ്ര കഥാപാത്രം. ഭരണകൂടത്തിൻെറ അടിച്ചമ൪ത്തലുകളും മൃഗീയനടപടികളും പരിധിവിടുമ്പോൾ രാജ്യത്ത് അട്ടിമറി നടക്കുന്നു. ഇതത്തേുട൪ന്ന് അയാളുടെ ഭാര്യയും മക്കളും പലായനം ചെയ്യന്നു. ജനാധിപത്യവിപ്ളവത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട പേരക്കുട്ടിയെ കൂട്ടി വിമാനത്താവളത്തിലത്തെി രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രസിഡൻറിനെതിരെ ശക്തമായ ജനരോഷമുയരുന്നു. യാത്ര ചെയ്യന്ന ലിമോസിൻ വഴിയിലുപേക്ഷിച്ച് മോഷ്ടിച്ചടെുത്ത ബൈക്കിൽ അവ൪ ജനവാസം കുറഞ്ഞ പ്രദേശത്ത് എത്തുന്നു. തന്നെ തിരയുന്ന പ്രതിപക്ഷപോരാളികളുടെ ഹെലികോപ്റ്റ൪ തലക്കു മുകളിൽ വട്ടംചുറ്റി പറക്കുമ്പോൾ പേരമകനും അയാളും ആട്ടിടയന്മാരായി അഭിനയിക്കുന്നു.
ദുരിതപഥങ്ങളിലൂടെ കടന്നുപോവുമ്പോൾ ഈ കളി തനിക്ക് മടുത്തെന്ന് കുട്ടി ഇടക്കിടെ പറയുന്നുണ്ട്. തെരുവുഗായകരായി വേഷപ്രച്ഛന്നരായാണ് അവ൪ പിന്നീട് സഞ്ചരിക്കുന്നത്. വഴിയിലൊരിടത്ത് പേരക്കുട്ടി മലവിസ൪ജനം നടത്തിയശേഷം ശൗചം ചെയ്തു കൊടുക്കാൻ മുത്തച്ഛനായ പ്രസിഡൻറിനോട് ആവശ്യപ്പെടുന്നുണ്ട്. സ്വയം കഴുകാൻ അയാൾ പേരക്കുട്ടിയോട് പറയുന്നു. താനിതുവരെ സ്വന്തമായി കഴുകിയിട്ടില്ളെന്ന് പേരക്കുട്ടി പറയുമ്പോൾ ‘ഞാനും’ എന്നാണ് പ്രസിഡൻറ് പറയുന്നത്. സ്വന്തം വ്യക്തിശുചിത്വത്തിനുപോലും മറ്റുള്ളവരെ നിയോഗിച്ച അധികാരപ്രമത്തതയെ ശക്തമായി രേഖപ്പെടുത്തുന്ന കറുത്ത ഫലിതമാണ് ആ സംഭാഷണം. ഒരു ജനതയെ താൻ എങ്ങനെയെല്ലാം ചവിട്ടിമെതിച്ചന്നെ് അയാൾ ചില ഘട്ടങ്ങളിലെങ്കിലും തിരിച്ചറിയുന്നുണ്ട്. ഗ്രാമീണരിൽനിന്നും വേശ്യയിൽനിന്നുമെല്ലാം അത് അയാൾ അറിയുന്നു. പക്ഷേ, അപ്പോഴും ഏതൊരു ഏകാധിപതിയെയും പോലെ താൻ അധികാരത്തിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് അയാൾക്ക്. ഒടുവിൽ പ്രസിഡൻറും പേരക്കുട്ടിയും പിടിക്കപ്പെടുന്നു. അയാളുടെ ചോരക്കായി അടിച്ചമ൪ത്തപ്പെട്ട ജനത ആ൪ത്തുവിളിക്കുന്നു. പച്ചയോടെ കത്തിക്കാനും തൂക്കിലേറ്റാനും അവ൪ മുറവിളികൂട്ടുന്നു. അയാൾക്കായി ചിതയും കഴുമരവും ഒരുങ്ങുന്നു. അതിനിടയിൽ വിവേകിയായ ഒരാൾ ആ ജനക്കൂട്ടത്തെ തിരുത്തുകയാണ്. സ്വേച്ഛാധിപത്യം ആവ൪ത്തിക്കാതിരിക്കാൻ അയാളെ കൊല്ലുകയല്ല വേണ്ടത്, അയാൾ ജനാധിപത്യത്തിനുവേണ്ടി നൃത്തം ചവിട്ടട്ടെ എന്ന് ആ മനുഷ്യൻ വിളിച്ചുപറയുന്നു. ആൾക്കൂട്ടം ഒന്നടങ്കം അത് ശരിവെക്കുന്നു. ജനാധിപത്യത്തിനുവേണ്ടി ആ ഏകാധിപതിയും അടുത്ത തലമുറയുടെ പ്രതിനിധിയായ അയാളുടെ പേരക്കുട്ടിയും നൃത്തം ചവിട്ടുന്ന ദൃശ്യത്തിൽ ചിത്രം അവസാനിക്കുന്നു.
ചാ൪ലി ചാപ്ളിനിൻെറ ‘ദ ഗ്രേറ്റ് ഡിക്ടേറ്റ൪’ക്കുശേഷം ഏകാധിപതികളെ ശക്തമായ ചലച്ചിത്രവിചാരണക്ക് വിധേയമാക്കിയ രാഷ്ട്രീയചിത്രമെന്ന നിലയിൽ ദ പ്രസിഡൻറിന് ചലച്ചിത്രചരിത്രത്തിൽ സ്ഥാനമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.