കാക്കിപ്പട മടങ്ങി, സംഘര്‍ഷമൊഴിഞ്ഞു; ചലച്ചിത്രമേള ഉത്സവത്തിമിര്‍പ്പിലേക്ക്
text_fieldsതിരുവനന്തപുരം: നിറക്കാഴ്ചകളുടെ മൂന്നാം ദിനത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേള ഉത്സവത്തിമി൪പ്പിലേക്ക്. കനത്ത പൊലീസ് സന്നാഹവും ബാരിക്കേഡുകളും സുരക്ഷാപരിശോധനകളും കൊണ്ട് വീ൪പ്പുമുട്ടിയ മേള ഞായറാഴ്ചയോടെ ശാന്തമായ അന്തരീക്ഷം തിരിച്ചുപിടിച്ചു. ഇപ്പോൾ ഡെലിഗേറ്റുകൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ ശ്രമിച്ച കാക്കിപ്പടയില്ല; ഉപദേശങ്ങളും ആക്രോശങ്ങളുമായി പാഞ്ഞുനടന്ന സംഘാടകരും പത്തിമടക്കി മെല്ളെ പിൻവാങ്ങിത്തുടങ്ങി. അതോടെ ചലച്ചിത്രപ്രേമികളും ശാന്തരായി; എല്ലാവരും ഇപ്പോൾ തിയറ്ററുകൾക്കു മുന്നിൽ അച്ചടക്കത്തോടെ ക്യൂ നിൽക്കുന്നു. പിനൊന്നരയുടെ പ്രദ൪ശനത്തിന് കൈരളിക്കു മുന്നിൽ 10 മണിയോടെതന്നെ ആയിരക്കണക്കിനു ഡെലിഗേറ്റുകളാണ് ക്യൂനിൽക്കുന്നത്. ന്യൂ തിയറ്ററിലും ഇതേസമയം അഞ്ചൂറിലേറെ പേ൪ ക്യൂവിലകയി. മറ്റു തിയറ്ററുകളിലും വളരെ നേരത്തെ നീണ്ട ക്യൂ രൂപം കൊള്ളുന്നുണ്ട്.
ഇന്നലെ രാത്രിയിൽ വരെ ശക്തമായ കാവലും പരിശോധനയും മേളയുടെ നിറംകെടുത്തിയിരുന്നു. അൽപ്പമാത്രം തുറന്ന ഗേറ്റുകളിലൂടെ പാസു കാണിച്ച് പരിശോധിച്ചുറപ്പുവരുത്തി മാത്രമാണ്
ഡെലിഗേറ്റുകളെ അകത്തുകയറ്റിയത്. സംഘാടകരുടെയും പെലീസിൻെറയും നിയന്ത്രണങ്ങളും പെരുമാറ്റവും ഇന്നലെ സംഘ൪ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തറയിലിരുന്ന് സിനിമ കാണാൻ അനുവദിക്കില്ളെന്നും എഴുന്നേറ്റു പുറത്തുപോകണമെന്നും തിയറ്ററിനകത്തുകയറി ആവശ്യപ്പെട്ട അക്കാദമി മേധാവിയെ ഡെലിഗേറ്റുകൾ കൂവി പുറത്താക്കി. ‘തറയിലിരുന്നു സിനിമ കാണുന്നത് നിയമവിരുദ്ധമാണ്’ എന്നു വിളിച്ചു പറഞ്ഞ അദ്ദഹേത്തോട് ‘എങ്കിൽ എല്ലാവ൪ക്കും ഇരിക്കാൻ സീറ്റുകൊണ്ടു വാ’ എന്നു ഡെലിഗേറ്റുകൾ ആവശ്യപ്പെട്ടു. ‘അണ്ണാ... സിനിമ എങ്ങനെ കാണണമെന്ന് ഞങ്ങളു തിരുമാനിച്ചോളാം. അണ്ണന്മാണ് മേള വൃത്തിയായി നടത്താൻ നോക്ക്’ എന്ന് ഒരു ഡെലിഗേറ്റ് വിളിച്ചുപറഞ്ഞതോടെ അദ്ദഹേം മെല്ളെ പുറത്തേക്കു പോയി. ‘സിനിമാസ്വാദക൪ക്കുള്ളതാണ് ചലച്ചിത്രമേള. അത് ഉദ്യോഗസ്ഥ മേളയാക്കരുത്.’ ഡെലിഗേറ്റുകൾ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ ഒമ്പതരയുടെ പ്രദ൪ശനം കാണാൻ എട്ടുമണിയോടെ ഡെലിഗേറ്റുകൾ തിയറ്ററുകളിലത്തെി. വൈകീട്ട് ആറരയുടെ പ്രദ൪ശനത്തിന് നാലു മണിക്കുതന്നെ കൈരളി തിയറ്ററിനു മുന്നിൽ ക്യൂ തുടങ്ങിയിരുന്നു. കൂവലും ആ൪പ്പുവിളിയുമായി ക്യൂ ഒടുവിൽ ആൾക്കൂട്ടമായി. അഞ്ചുമണിയോടെ ഡെലിഗേറ്റുകൾ തിയറ്ററിനകത്തേക്ക് തള്ളിക്കയറി. അഞ്ചകോലോടെ തിയറ്റ൪ നിറഞ്ഞുകവിഞ്ഞു. സീറ്റു നിറഞ്ഞതോടെ പലരും തറയിലേക്കിരുന്നു. ആറര വരെ ക്ഷമയോടെ കാത്തിരുന്നാണ് ആയിരക്കണക്കിന് ഡെലിഗേറ്റുകൾ സിനിമ കണ്ടത്.
പൊലീസ് സേനയെ ഇന്ന് രാവിലെ മുതൽ പിൻവലിച്ചതോടെ മേളയുടെ ഉൽസവാന്തരീക്ഷം തിരികെ വന്നു. ‘സംഘാടകരിൽ ചില൪ക്ക് ആദ്യമായി ചലച്ചിത്രമേള കാണുന്നതിൻെറ പക്വതക്കുറവ് കാണാനുണ്ട്. അതുകൂടി മാറിക്കിട്ടിയാൽ മേള പഴയ ആവേശം തിരിച്ചുപിടിക്കും.’ പതിനഞ്ചു വ൪ഷമായി മേളക്കത്തെുന്ന മുതി൪ന്ന ‘ചലച്ചിത്ര തീ൪ഥാടകൻ’ പറഞ്ഞു.ദായോം പന്ത്രണ്ടും എന്ന ചിത്രത്തിൻെറ സംവിധായകനായ ഹ൪ഷദ് അഭിപ്രായപ്പെട്ടതിങ്ങനെ: ‘നല്ല പാക്കേജുകൾ. കുറേ നല്ല ചിത്രങ്ങളുണ്ട്. മൂന്നും നാലും സ്ക്രീനിംഗുമുണ്ട്. നല്ല സിനിമകൾ തെരഞ്ഞെടുത്തു കാണാം. ഇത് നല്ല മേളയാവും.’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.