റിസര്‍വേഷന്‍... ടിക്കറ്റ്... എന്തെല്ലാമായിരുന്നു...
text_fieldsതിരുവനന്തപുരം: രണ്ടു ദിവസത്തേക്ക് ഓൺലൈനിൽ ടിക്കറ്റ് റിസ൪വേഷൻ. അതും മൂന്നു ചിത്രത്തിനു മാത്രം. തിയറ്ററിൻെറ പുറത്തു വന്ന് ഡെലിഗേറ്റ് പാസു കാണിച്ച് അകത്തേക്ക്. അകത്തുകയറിയാൽ കൗണ്ടറിനു മുന്നിൽ വരിനിന്ന് ടിക്കറ്റെടുപ്പ്. അതുമായി പോയി തിയറ്റ൪ കവാടത്തിൽ അടുത്ത ക്യൂ. ടിക്കറ്റെടുത്തവരെ മാത്രമേ അകത്തു കയറ്റൂ. പിന്നെ സ്ഥലം ബാക്കിയുണ്ടെങ്കിൽ സിനിമ തുടങ്ങുന്നേൻെറ അഞ്ചു മിനിറ്റു മുമ്പ് അകത്തുകയറാം. അതുവരെ പുറത്തു നിന്നോളണം... എന്തെല്ലാമായിരുന്നു. ആദ്യദിവസം കമ്പ്യൂട്ടറിനു മുന്നിൽ കുത്തിയിരുന്ന് ഓൺലൈൻ റിസ൪വേഷനു ശ്രമിച്ചവ൪ക്കു നേരം പോയിക്കിട്ടി. ‘ഇപ്പശ്ശരിയാവു’മെന്നു പറഞ്ഞു പറഞ്ഞ് രാത്രിയായി. പിന്നെ പടപടാ ബുക്കിങ്ങായിരുന്നു. ശനിയാഴ്ചത്തേക്കുള്ളതു പെട്ടന്നു തീ൪ന്നു. ഇതാ ഞായറാഴ്ചത്തേക്കുള്ളതെന്ന് ഉടൻ വന്നു അറിയിപ്പ്. ചടപടാന്ന് ഞായറാഴ്ചത്തേക്കുള്ള ബുക്കിങ്ങായി. ‘എൻെറ കാര്യം രണ്ടുദിവസത്തേക്ക് ഓക്കെയായി. ഞാൻ റിസ൪വുചെയ്തിട്ടുണ്ട്’ എന്നു കൂട്ടുകാരെയൊക്കെ വിളിച്ചറിയിച്ചു. റിസ൪വേഷൻ പ്രിൻറൗട്ടുമെടുത്ത് ടിക്കറ്റെടുക്കാൻ ശനിയാഴ്ച ഒമ്പതിൻെറ ഷോക്ക് തിയറ്ററിലത്തെിയപ്പോഴാണ് ശരിക്കും ഷോക്കായത്. തിയറ്ററിനു മുന്നിൽ ജനക്കൂട്ടം. അതു റിസ൪വേഷൻ ഇല്ലാത്തവരുടേതാവുമെന്നു കരുതി. ക്യൂനിന്ന് ടിക്കറ്റെടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ ടിക്കറ്റു കൊടുക്കുന്ന കൗണ്ടറിലെ കമ്പ്യൂട്ട൪ കേടായി. ‘ലവനല്ളേ കിട്ടാത്തത്; എനിക്കു കിട്ടിയല്ളോ.’ എന്നാശ്വസിച്ച് ഇടിച്ചുകയറി വാതിൽക്കലത്തെിയപ്പോൾ അവിടത്തെ കമ്പ്യൂട്ട൪ പ്രവ൪ത്തിച്ചു തുടങ്ങിയിട്ടേയില്ല. സംഗതി വലിയ സംഭവമായി പറഞ്ഞ് ആഘോഷമായി കൊണ്ടുവന്ന പരിഷ്കാരം ചീറ്റിപ്പോയി. ഒടുവിൽ സാങ്കേതിക തകരാ൪മൂലം ഓൺലൈൻ റിസ൪വേഷൻ സംവിധാനം പിൻവലിക്കുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയ൪മാൻ ടി. രാജീവ്നാഥ് കൈരളി തിയറ്ററിൽ പ്രഖ്യാപിച്ചു. ഞങ്ങളുടെ കുഴപ്പമല്ല; ബംഗളൂരുവിലെ കമ്പനിയാണ് പറ്റിച്ചതെന്ന് അദ്ദേഹം ജാമ്യമെടുത്തു. ഇപ്പോൾ തിയറ്ററിൽ ആദ്യമത്തെുന്നവ൪ക്ക് ആദ്യം സീറ്റുപിടിക്കാം.
‘വേണ്ടാ വേണ്ടാ എന്ന് ഞങ്ങൾ പലവട്ടം പറഞ്ഞതാണ്. പ്രതിഷേധവും പ്രകടനങ്ങളും വരെ നടത്തിയതാണ്. സംഘാടക൪ക്ക് ഒരേ വാശിയായിരുന്നു. എന്നിട്ടിപ്പം എന്തായി... ഏതായാലും ആശ്വാസമായി.’ ഡെലിഗേറ്റുകൾ പറയുന്നു. സിനിമയെയും ചലച്ചിത്രമേളയെയും ഗൗരവത്തോടെ കാണുന്ന ഡെലിഗേറ്റുകളുടെ സിനിമ കാണാനുള്ള സ്വാതന്ത്ര്യത്തെ സാങ്കേതികതകളിൽ കുരുക്കിയിടാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നാണ് കാണിപക്ഷം. ഏതായാലും 19ാം മേളയിൽ കൊണ്ടുവരാൻ ശ്രമിച്ച പരിഷ്കാരങ്ങളിൽ ഒന്നുകൂടി പൊളിഞ്ഞു. ഇതോടെ മേള ഡെലിഗേറ്റുകളുടെതായി.
ദോഷംപറയരുതല്ളോ. ഈ പരിഷ്കരണഭ്രമം കൊണ്ട ഒരു ഗുണമുണ്ടായി. റിസ൪വേഷൻ ഇന്നലെ പൊട്ടിമുളച്ചതൊന്നുമല്ല. ഇതു തുടങ്ങിയിട്ടു വ൪ഷങ്ങളായി. ടിക്കറ്റെടുപ്പാണ് പുതിയതായി വന്നത്. ഇടയ്ക്ക് തിരക്കിട്ടു രണ്ടുമൂന്നു ദിവസം തിരുവനന്തപുരത്ത് ഫെസ്റ്റിവലിനത്തെി സിനിമയും കണ്ടു മടങ്ങുന്നവ൪ക്ക് റിസ൪വേഷൻ സൗകര്യം തന്നെയായിരുന്നു. പക്ഷേ, സിനിമ തുടങ്ങുന്നതിന് പത്തുമിനിറ്റു മുമ്പ് തിയറ്ററിനകത്തു പ്രവേശിക്കണമെന്നു നി൪ദേശമുണ്ടെങ്കിലും പലരും എത്തില്ല. ആ സീറ്റുകൾ ഒഴിഞ്ഞു കിടന്നാലും പല തിയറ്റ൪ ജീവനക്കാരും വളണ്ടിയ൪മാരും ഡെലിഗേറ്റുകളെ അകത്തുകയറാൻ അനുവദിക്കാറില്ല. ഇത് പലപ്പോഴും വാഗ്വാദങ്ങളിലും പൊലീസ് ഇടപെടലുകളിലും എത്തിക്കാറുണ്ട്. റിസ൪വ് ചെയ്ത സിനിമ മാറ്റിവെച്ചാലും ഡെലിഗേറ്റുകൾ തിയറ്ററിലത്തെില്ല. പകരം കളിക്കുന്ന ചിത്രം കാണാൻ പുറത്ത് നീണ്ട ക്യൂ രൂപപ്പെട്ടാലും റിസ൪വേഷൻെറ പേരുപറഞ്ഞ് അകത്തേക്കു കയറാൻ സമ്മതിക്കാതെ തടഞ്ഞുനി൪ത്താറുണ്ട്. ആളുകൾ തറയിലിരിക്കുമ്പോഴും ബാൽക്കണിയിൽ ധാരാളം ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടക്കും. അപ്പരിപാടി എന്തായാലും നിന്നുകിട്ടി. ഇനി ആ൪ക്കും എവിടെയും ഇരിക്കാം. എത്ര സിനിമയും കാണാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.