ഇന്തോനേഷ്യ: മണ്ണിടിച്ചിലില്‍ 26 മരണം, 82 പേരെ കാണാതായി
text_fieldsജകാ൪ത്ത: ഇന്തോനേഷ്യൻ ദ്വീപായ ജാവയിലെ ജംപ്ലങ് ഗ്രാമത്തിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 26 ആയി. 82ഓളം പേ൪ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ദേശീയ ദുരന്തനിവാരണ ഏജൻസി വക്താവ് സുതോപോ പു൪വോ നുഗ്രോഹോ പറഞ്ഞു. നൂറോളം വരുന്ന രക്ഷാപ്രവ൪ത്തക൪ കാണാതായവ൪ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. എന്നാൽ, ചളിമൂലം കൂടുതൽ സ്ഥലത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കാനായിട്ടില്ല. മണ്ണുമാന്തിയന്ത്രങ്ങൾ ആവശ്യത്തിനില്ലാത്തത് പ്രശ്നങ്ങൾ ഇരട്ടിയാക്കുന്നുണ്ട്. കനത്തമഴയിൽ മണ്ണൊലിച്ച് ചതുപ്പ് പ്രദേശങ്ങൾ രൂപപ്പെട്ടതിനാൽ യന്ത്രങ്ങളില്ലാത്തതിനാൽ ഈ ഭാഗങ്ങളിൽ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, വീണ്ടും മണ്ണിടിച്ചിലുണ്ടാകാതിരിക്കാനായി ശ്രദ്ധയോടെയാണ് രക്ഷാപ്രവ൪ത്തക൪ പരിശോധന നടത്തുന്നത്. ദുരന്തസ്ഥലത്തേക്കുള്ള റോഡിൽ മരങ്ങൾ കടപുഴകിയത് നീക്കംചെയ്യുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.