Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2014 5:29 PM IST Updated On
date_range 23 Dec 2014 5:29 PM ISTപുറക്കാടി ക്ഷേത്രമഹോത്സവം നാളെ തുടങ്ങും
text_fieldsbookmark_border
മീനങ്ങാടി: ശ്രീ പുറക്കാടി പൂമാല പരദേവതാക്ഷേത്രത്തിലെ ഈവര്‍ഷത്തെ മണ്ഡലമഹോത്സവവും താലപ്പൊലിയും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. ഇതോടെയാണ് ജില്ലയിലെ മണ്ഡലമഹോത്സവങ്ങളുടെ തുടക്കമാകുന്നത്. ബുധനാഴ്ച രാവിലെ അഞ്ചിന് നടതുറക്കല്‍, ആറിന് ഗണപതിഹോമം, ഏഴിന് ഉഷപൂജ, 9.30ന് കലവറ നിറക്കല്‍, 10ന് പറവെപ്പ്, പഞ്ചാരിമേളം അരങ്ങേറ്റം. ഉച്ചക്ക് 12ന് ഉച്ചപൂജ, വൈകീട്ട് ലളിതാസഹസ്രനാമജപം, ഭജന, ദീപാരാധന, ഏഴിന് മാസ്റ്റര്‍ ഹരിഗോവിന്ദ് നയിക്കുന്ന തായമ്പക, എട്ടിന് അത്താഴ പൂജ, ചുറ്റുവിളക്ക്, 8.30ന് വയനാട് കലാമണ്ഡപത്തിന്‍െറ കലാമണ്ഡലം അനൂപും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് എന്നിവ നടക്കും. പ്രധാന ഉത്സവദിവസമായ വ്യാഴാഴ്ച രാവിലെ 9.30ന് കെ.എം. രാമചന്ദ്രന്‍െറ പ്രഭാഷണം, ഒരു മണിക്ക് അന്നദാനം. വൈകീട്ട് 4.10ന് ക്ഷേത്ര പരിസരത്ത് ചിറക്കല്‍ ശ്രീധരന്‍ മാരാരും നീലേശ്വരം സന്തോഷ് മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം അരങ്ങേറും. ആറിന് മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രത്തിലും മീനങ്ങാടി ടൗണില്‍ മാനന്തവാടി ജങ്ഷനിലും തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പാണ്ടിമേളം ഉണ്ടാകും. അഞ്ചിന് ഭജന, ദീപാരാധന, 6.15ന് ശാലു സുരേന്ദ്രന്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, ഏഴിന്് തുമ്പക്കുനി താലംവരവ്, 7.30ന് പുറക്കാടി വോയ്സ് അവതരിപ്പിക്കുന്ന നാടന്‍ പാട്ട്, എട്ടിന് തോറ്റം, 8.30ന് തായമ്പക എന്നിവയുണ്ടാകും. അപ്പാട്, പന്നിമുണ്ട, മൈലമ്പാടി, അത്തിനിലം, അടിച്ചിലാടി, മീനങ്ങാടി മത്സ്യാവതാര ക്ഷേത്രം എന്നിവടങ്ങളില്‍ നിന്നുള്ള താലപ്പൊലി എഴുന്നള്ളത്ത് മീനങ്ങാടി ടൗണില്‍ സംഗമിക്കും. പാണ്ടിമേളം, തെയ്യം, ശിങ്കാരിമേളം, ഗജവീരന്‍മാര്‍ എന്നിവയുടെ അകമ്പടിയോടെ 9.30ന് ക്ഷേത്രത്തില്‍ എത്തും. 10ന് അത്താഴ പൂജ, 10.30ന് ആറാട്ട് എഴുന്നള്ളത്ത്, നടയടക്കല്‍. 12ന്് കൊല്ലം തപസ്യ കലാകേന്ദ്രമവതരിപ്പിക്കുന്ന നൃത്തസംഗീതനാടകം ‘സ്വാമി വിവേകാനന്ദന്‍’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story