ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ ഭേദഗതികളുമായി ഇ.പി.എഫ്.ഒ
text_fieldsന്യൂഡൽഹി: തൊഴിൽരംഗത്തെ നിക്ഷേപപദ്ധതികളിൽ തൊഴിലാളി സൗഹൃദപരമായ മാറ്റങ്ങൾ വേണമെന്ന നി൪ദേശവുമായി എംപ്ളോയീസ് പ്രോവിഡൻറ് ഫണ്ട് ഓ൪ഗനൈസേഷൻ (ഇ.പി.എഫ്.ഒ). ശമ്പളത്തിൻെറ 12 ശതമാനം ഇ.പി.എഫ്.ഒയിലേക്ക് നി൪ബന്ധമായും അടക്കണമെന്നത് നിശ്ചിതകാലത്തേക്ക് വേണ്ടെന്നുവെക്കുകയോ അടക്കേണ്ട തുക കുറക്കുകയോ വേണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കൂടുതൽ തൊഴിലാളികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനാണ് പുതിയ നി൪ദേശങ്ങൾ. ഇ.പി.എഫ്.ഒയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതിവരുത്തി നിലവിൽ 20ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ സംഘടനയുടെ പരിധിയിൽ വരുന്നുവെന്നത് പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ പരിധിയിൽ വരുമെന്നാക്കണമെന്ന് തൊഴിൽമന്ത്രാലയം നി൪ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ഒരു ട്രൈബ്യൂണൽ രൂപവ്കരിക്കുകയുൾപ്പെടെയുള്ള നി൪ദേശങ്ങളും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരിൽനിന്ന് അനാവശ്യപീഡനം സഹിക്കാതെ പ്രവ൪ത്തിക്കാൻ കമ്പനികൾക്ക് സാഹചര്യമൊരുക്കണമെന്ന കേന്ദ്രനിലപാടിൻെറ ഭാഗമായാണ് ഭേദഗതികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.