വനിതാ ഡോക്ടര്‍ക്കു നേരെ ആസിഡ് ആക്രമണം: സൂത്രധാരന്‍ മറ്റൊരു ഡോക്ടര്‍
text_fieldsന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിരക്കേറിയ മാ൪ക്കറ്റിൽ വനിതാ ഡോക്ട൪ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ രണ്ടു പേ൪ അറസ്റ്റിൽ. ഡൽഹിയിലെ രജൗരി ഗാ൪ഡനിനടുത്ത മാ൪ക്കറ്റിൽ ചൊവ്വാഴ്ചയാണ് വനിതാ ഡോക്ട൪ക്കു നേരെ ആക്രമണമുണ്ടായത്. സംഭവത്തിനു പിന്നിൽ ഒരു ഡോക്ടറാണെന്നും അയാളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇയാൾ മൂന്നു വ൪ഷം മുമ്പ് ഡോക്ടറോട് പ്രണയാഭ്യ൪ത്ഥ നടത്തിയിരുന്നു. പ്രണയം നിരസിച്ചതിലുള്ള പ്രതികാരമായാണ് അക്രമി സംഘത്തെ വാടകക്കെടുത്ത് കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
സ്കൂട്ടറിൽ ആശുപത്രിയിലേക്ക് പോയ ഹരിനഗ൪ സ്വദേശിനിയായ ഡോക്ടറെ ബൈക്കിലത്തെിയ രണ്ടുപേ൪ മറികടന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. അക്രമത്തിന്‍്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
മുഖത്തിൻെറ പാതി പൊള്ളിയ യുവതിയുടെ വലതു കണ്ണിന്‍്റെ കാഴ്ച നഷ്ടമായി. വിദഗ്ധ ചികിത്സക്കായി ഇവരെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.