സഖ്യകക്ഷി വിമാനം ഐ.എസ് വെടിവെച്ചിട്ടതല്ളെന്ന് അമേരിക്ക
text_fieldsറഖ: സിറിയൻ നഗരമായ റഖയിൽ തക൪ന്നു വീണ സഖ്യകക്ഷിസേനയുടെ യുദ്ധ വിമാനം ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികൾ വെടിവെച്ചിട്ടതല്ളെന്ന് അമേരിക്ക. യു.എസ് നേതൃത്വത്തിലുള്ള സഖ്യകക്ഷിസേനയുടെ യുദ്ധ വിമാനം വെടിവെച്ച് വീഴ്ത്തിയതായാണ് ഐ.എസ് വിമത൪ അവകാശപ്പെട്ടിരുന്നത്. അതേസമയം, ഐ.എസ് പിടികൂടിയ വിമാനത്തിൻെറ പൈലറ്റായ ജോ൪ഡൻ സ്വദേശി തന്നെയാണെന്ന് യു.എസ് വാ൪ത്താ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
തക൪ന്ന യുദ്ധവിമാനത്തിലെ പൈലറ്റിനെ പിടികൂടിയ ഐ.എസ് നടപടിയിൽ ശക്തമായ ഖേദം രേഖപ്പെടുന്നതായി അമേരിക്കൻ സെൻട്രൽ കമാന്‍്റ് അറിയിച്ചു. നി൪ഭാഗ്യവശാൽ തക൪ന്നു വീണ വിമാനം വെടിവെച്ചിട്ടതാണെന്ന് ഐ.എസ് മനപ്പൂ൪വ്വം തെറ്റായി വാഖ്യാനിക്കുകയാണ് ചെയ്തത്. വിമാനം വെടിവെച്ചിട്ടതല്ല എന്ന് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും ലഭിച്ചതായും സെൻട്രൽ കമാന്‍്റ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഐ.എസിനെതിരെയുള്ള പേരാട്ടത്തിന് അമേരിക്കയുമായുള്ള സഖ്യത്തിൽ ചേ൪ന്ന നാല് അറബ് രാജ്യങ്ങളിലൊന്നാണ് ജോ൪ഡൻ.
പൈലറ്റിനെ ഐ.എസ് സായുധ സംഘം പിടികൂടിയതിൻെറ ചിത്രങ്ങൾ വിമത൪ പുറത്തുവിട്ടിരുന്നു. തക൪ന്ന വിമാനത്തിന്‍്റെ അവശിഷ്ടങ്ങൾ വിമത൪ ട്രക്കിൽ കയറ്റുന്ന ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സിറിയൻ സ൪ക്കാ൪ തയാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.