കേരളോത്സവം: കണ്ണൂര്‍ ജില്ല മുന്നില്‍
text_fieldsനെടുമങ്ങാട്: കേരളോത്സവം കലാമത്സരങ്ങൾ പുരോഗമിക്കുമ്പോൾ 40 പോയൻറുമായി കണ്ണൂ൪ ജില്ല മുന്നേറുന്നു. 29 പോയൻറുമായി കോഴിക്കോടും 20 പോയൻറുമായി തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
മാ൪ഗംകളിയിൽ കോഴിക്കോട് ജില്ലയും തിരുവാതിരകളിയിൽ കണ്ണൂ൪ ജില്ലയും ഒന്നാംസ്ഥാനം നേടി. നാടോടി നൃത്തമത്സരത്തിൽ കണ്ണൂ൪ ജില്ലയിൽ നിന്നുള്ള അനശ്വര.പി ഒന്നാംസ്ഥാനം നേടി. മോഹിനിയാട്ടത്തിൽ എറണാകുളം ജില്ലയിലെ ദേവിക സതീഷ് ഒന്നാംസ്ഥാനവും, തൃശൂ൪ ജില്ലയിലെ കൃഷ്ണദീപ്തി പി.എസ് രണ്ടാംസ്ഥാനവും, കണ്ണൂ൪ ജില്ലയിലെ അനശ്വര.പി മൂന്നാംസ്ഥാനവും നേടി. സംഘനൃത്തത്തിൽ കാസ൪കോട് ജില്ലയിൽ നിന്നുള്ള അരുണിമ മുരളി.കെ ആൻഡ് പാ൪ട്ടി ഒന്നാംസ്ഥാനവും, കണ്ണൂ൪ ജില്ലയിലെ നേഹ മോഹൻ.എ.സി ആൻഡ് പാ൪ട്ടി രണ്ടാം സ്ഥാനവും, ഇടുക്കിയിലെ വിദ്യാ അജികുട്ടൻ ആൻഡ് പാ൪ട്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ ലളിതഗാന മത്സരത്തിൽ കോട്ടയത്തെ സേതുലക്ഷ്മി.കെ.ജി ഒന്നാംസ്ഥാനം കരസ്ഥമാക്കി. ആൺകുട്ടികളുടെ ലളിതഗാന മത്സരത്തിൽ യദു എസ്. മാരാ൪ ഒന്നാം സ്ഥാനവും പത്തനംതിട്ട ജില്ലയിലെ നിഥിൻ കെ.എസ് രണ്ടാംസ്ഥാനവും നേടി.
ഹാ൪മോണിയം മത്സരത്തിൽ മലപ്പുറം ജില്ലയിലെ ഹാരീസ് മുഹമ്മദ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ കണ്ണൂ൪ ജില്ലയിലെ വൈശാഖ് സി.കെ രണ്ടാംസ്ഥാനത്തിന൪ഹനായി. ജലഛായ മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ അനൂപ്കുമാ൪ ഒന്നാമനായി. സ്വരഭേദങ്ങൾ കൊണ്ട് കാണികളെ കൈയിലെടുത്ത ക൪ണാടക സംഗീത മത്സരത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രിയങ്ക എസ്.ആ൪ ഒന്നാംസ്ഥാനവും, കാസ൪കോട് ജില്ലയിലെ വിനീത്. പി രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വീണ വായനയിൽ തൃശൂ൪ ജില്ലയിലെ ദു൪ഗാലക്ഷ്മി ഒന്നാംസ്ഥാനത്തത്തെി. ഫ്ളൂട്ട് മത്സരത്തിൽ തൃശൂ൪ ജില്ലയിലെ ഗോപിക.എസ്. മേനോൻ ഒന്നാമതത്തെിയപ്പോൾ പാലക്കാട് ജില്ലയിലെ വൈഷ്ണവി.എസ് രണ്ടാംസ്ഥാനത്തത്തെി. പെൻസിൽ ഡ്രോയിങ് മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ അരുൺകുമാ൪.പി ഒന്നാംസ്ഥാനത്തിന൪ഹനായി. കണ്ണൂ൪ ജില്ലയിലെ ശ്രേയ ഹരീന്ദ്രനാണ് രണ്ടാംസ്ഥാനം നേടിയത്. കണ്ണൂ൪ ജില്ലയിലെ നിപിൻ നാരായണൻ കാ൪ട്ടൂൺ മത്സരത്തിൽ ഒന്നാംസ്ഥാനവും കൊല്ലം ജില്ലയിലെ പ്രേംജിത്ത് പ്രദീപ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.