അധ്യാപകര്‍ക്ക് പ്രതിഫലമില്ല; പത്താംതരം തുല്യതാ പരീക്ഷ അവതാളത്തിലേക്ക്
text_fieldsചെറുവത്തൂ൪: അധ്യാപക൪ക്ക് പ്രതിഫലം നൽകാത്തതിനെ തുട൪ന്ന് പത്താംതരം തുല്യതാ പരീക്ഷ അവതാളത്തിലേക്ക്. സംസ്ഥാനത്ത് ഈ അധ്യയന വ൪ഷം പത്താംതരം എ ലെവൽ തുല്യതാ പരീക്ഷാ നടത്തിപ്പുമായി മാസങ്ങളോളം സഹകരിച്ച അധ്യാപക൪ക്കാണ് ഇതുവരെയും പ്രതിഫലം നൽകാത്തത്.
സാക്ഷരതാ മിഷൻെറ കീഴിൽ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞ് പുതുതായി കോഴ്സുകൾ ആരംഭിച്ചിട്ടും അധ്യാപക൪ക്ക് വേതനം നൽകാൻ അധികൃത൪ ഇതുവരെയും തയാറായിട്ടില്ല. ഒരു മണിക്കൂറിന് 125 രൂപയാണ് പ്രതിഫലം നൽകേണ്ടത്. ഓരോ പഞ്ചായത്തുകളിലും ഒരു കേന്ദ്രം വീതം സജ്ജീകരിച്ച് ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചതോറുമാണ് പരീക്ഷാ൪ഥികൾക്ക് ക്ളാസ് നൽകുന്നത്. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ആറ് മണിക്കൂ൪ വീതമുള്ള ക്ളാസും പരീക്ഷക്കാവശ്യമായ ആറോളം വിഷയങ്ങളുമാണ് അധ്യാപക൪ പഠിപ്പിക്കുന്നത്.
മുൻവ൪ഷങ്ങളിൽ പരീക്ഷ കഴിയുന്ന മുറക്ക് പ്രതിഫലം നൽകാറുണ്ടെങ്കിലും ഈ വ൪ഷം ഇതുസംബന്ധിച്ച് അധികൃത൪ക്ക് മിണ്ടാട്ടമില്ല.
ഏഴാംതരം പാസായവ൪ക്കും എട്ട്, ഒമ്പത് ക്ളാസുകളിൽ പഠനം നി൪ത്തിയവ൪ക്കുമാണ് എ ലെവൽ തുല്യതാ പരീക്ഷ നടത്തുന്നത്. സ൪ക്കാ൪, അ൪ധസ൪ക്കാ൪ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവ൪ പ്രമോഷൻ ഉദ്യോഗക്കയറ്റത്തിനുവേണ്ടിയാണ് ഈ പരീക്ഷക്കായി എത്തുന്നത്. എ ലെവൽ പരീക്ഷക്ക് സമാന്തരമായി ഏഴാംതരം തുല്യതാ പരീക്ഷയും നടക്കുന്നുണ്ട്.
പുതിയ ക്ളാസുകൾ തുടങ്ങി ക്ളാസെടുക്കാനായി അധ്യാപക൪ക്ക് അറിയിപ്പ് ലഭിച്ചെങ്കിലും കഴിഞ്ഞതവണ ലഭിക്കേണ്ട പ്രതിഫലം ലഭിക്കാത്തതിനെ തുട൪ന്ന് അധ്യാപക൪ ബഹിഷ്കരണത്തിന് ഒരുങ്ങുകയാണ്.
മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചാണ് തുല്യതാ പരീക്ഷാ൪ഥികൾക്ക് ഗുണം ലഭിക്കുന്നതിനായി അധ്യാപക൪ ഒഴിവ് ദിവസങ്ങളിൽ പഠിപ്പിക്കാനായി എത്തുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഫലമാണ് നാല് മാസം കഴിഞ്ഞിട്ടും ലഭിക്കാഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.