ചോരക്കുഞ്ഞിന്‍െറ കൊലപാതകം: കാമുകനും മുത്തശ്ശിയും റിമാന്‍ഡില്‍
text_fields
മഞ്ചേശ്വരം: മൂന്നുദിവസം പ്രായമായ ചോരക്കുഞ്ഞിനെ പുഴയിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ കുഞ്ഞിൻെറ അമ്മയുടെ കാമുകനെയും കുഞ്ഞിൻെറ മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ചോരക്കുഞ്ഞിനെ പുഴയിൽ എറിഞ്ഞുകൊന്നതിന് കുഞ്ഞിൻെറ മുത്തശ്ശിയായ ബായാ൪ സ്വദേശിനിയായ 40കാരിയെ കൊലക്കുറ്റത്തിനും, പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയതിന് കാമുകൻ പൈവളിഗെ സ്വദേശിയും കോൺക്രീറ്റ് തൊഴിലാളിയുമായ സുരേഷ്കുമാറിനെ (37) ബലാത്സംഗ കുറ്റത്തിനുമാണ് കുമ്പള സി.ഐ സുരേഷ്ബാബു അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 11ഓടെ ഉപ്പള പത്വാടി പാലത്തിന് സമീപത്ത് പുഴയിൽ ചോരക്കുഞ്ഞിനെ എറിഞ്ഞുകൊന്നത് നാട്ടുകാ൪ കണ്ടതോടെയാണ് സംഭവം പുറത്തായത്. കുഞ്ഞിൻെറ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൃത്യം തെളിഞ്ഞു. പ്രായപൂ൪ത്തിയാകാത്ത മകൾ അവിഹിത ഗ൪ഭം ധരിച്ചതിനാലാണ് കുഞ്ഞിനെ കൊല്ലാൻ ഇടയാക്കിയതെന്ന് കുഞ്ഞിൻെറ മുത്തശ്ശി മൊഴി നൽകിയിരുന്നു. മഞ്ചേശ്വരം പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.