അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് വ്യാപകമായി കുട്ടികളെ കടത്തുന്നു
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ അതി൪ത്തി ഗ്രാമങ്ങളിലെ ആദിവാസി, തമിഴ് മേഖലകളിൽനിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കുട്ടികളെ കടത്തുന്നു. തമിഴ്നാട്, ആന്ധ്ര, ക൪ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലേക്കാണ് വിവിധ തൊഴിലുകൾക്കായി കുട്ടികളെ കൊണ്ടുപോകുന്നത്. വീട്ടിലെ ദാരിദ്ര്യം മുതലെടുത്ത് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോകുന്ന കുട്ടികൾ കൊടിയ ചൂഷണങ്ങൾക്കും ഇരകളാകുന്നുണ്ട്. വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ വ൪ഷങ്ങളായി തുടരുന്ന കുട്ടിക്കടത്തിനെതിരെ നടപടിയെടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് അധികൃത൪.
അന്യസംസ്ഥാനങ്ങളിലെ തുണിമില്ലുകൾ, കോഴിഫാമുകൾ, വാഴത്തോട്ടങ്ങൾ, ചെമ്മീൻകളങ്ങൾ, സമ്പന്നരുടെ വീടുകൾ എന്നിവിടങ്ങളിൽ ജോലിക്കായാണ് 14നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളെ കൊണ്ടുപോകുന്നത്. ആദിവാസി, തമിഴ് മേഖലകളിലെ നി൪ധന കുടുംബങ്ങളിൽനിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണ് ഇവരിലേറെയും. തമിഴ്നാട്ടിൽ കോയമ്പത്തൂ൪, തിരുപ്പൂ൪, ഈറോഡ്, വിരുതനഗ൪, ദിണ്ഡിഗൽ ജില്ലകളിലെ ടെക്സ്റ്റൈൽസ്, ഗാ൪മെൻറ് യൂനിറ്റുകളിൽ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് കുട്ടികളിൽ കേരളത്തിലെ അതി൪ത്തിഗ്രാമങ്ങളിൽനിന്നുള്ളവ൪ കുറവല്ല. ‘സുമംഗലി തിട്ടം’ എന്നറിയപ്പെടുന്ന വിവാഹ പദ്ധതിയുടെ പേരിലാണ് ഇങ്ങനെ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത്. പ്രധാനമായും ദലിത് കുടുംബങ്ങളിൽനിന്നാണ് റിക്രൂട്ട്മെൻറ്. ഇതിനായി പ്രത്യേകം ഏജൻറുമാ൪ പ്രവ൪ത്തിക്കുന്നുണ്ട്.
പ്രതിമാസം 1000 രൂപ വരെ ശമ്പളം നൽകും. ജോലിയിൽനിന്ന് പിരിയുമ്പോൾ 35,000 മുതൽ 40,000 രൂപ വരെയും ചില൪ക്ക് നൽകാറുണ്ട്. എന്നാൽ, ഭൂരിഭാഗം പേ൪ക്കും ഇതൊന്നും ലഭിക്കുന്നില്ല. നാലുവ൪ഷം മുമ്പ് തമിഴ്നാട്ടിലെ അരുന്ധതിയാ൪ മനുഷ്യാവകാശ ഫോറത്തിനുവേണ്ടി കെ. നാരായണസ്വാമി, എം. സച്ചിദാനന്ദൻ എന്നിവ൪ നടത്തിയ പഠനത്തിൽ തമിഴ്നാട്ടിലെ തുണിമില്ലുകളിൽ കുട്ടികൾ കൊടിയ ചൂഷണം നേരിടുന്നതായി കണ്ടത്തെിയിരുന്നു. തമിഴ്നാട്ടിൽ ഡി.എം.കെ എം.എൽ.എയുടെ വീട്ടിൽ ജോലിക്കുനിന്ന പീരുമേട്ടിലെ തമിഴ്കുടുംബത്തിൽനിന്നുള്ള സത്യ എന്ന പെൺകുട്ടി 2011 ആഗസ്റ്റ് ഏഴിന് കൊല്ലപ്പെടുകയും സംഭവത്തിൽ എം.എൽ.എ അറസ്റ്റിലാകുകയും ചെയ്തിരുന്നു. വ്യക്തമായ തെളിവ് ലഭിക്കാതെ കുട്ടിക്കടത്തിൻെറ പേരിൽ കേസെടുക്കാനാവാത്തതും പ്രശ്നം സൃഷ്ടിക്കുന്നു. എങ്കിലും ജില്ലാ ശിശുക്ഷേമ സമിതി വിഷയം സ൪ക്കാറിൻെറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.