കലയുടെ പേരില്‍ നടക്കുന്ന കോമാളിത്തരം നിരോധിക്കണം ^ഞെരളത്ത് ഹരിഗോവിന്ദന്‍
text_fieldsന്യൂഡൽഹി: വികലമായ ലക്ഷ്യങ്ങൾക്കായി കലയെ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ച് നിയമം കൊണ്ടുവരണമെന്ന് സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ. കേരള പത്രപ്രവ൪ത്തക യൂനിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗിന്നസ് ബുക്കിൽ കയറാനും റെക്കോഡ് സ്ഥാപിക്കാനും വേണ്ടി കോമാളിവേഷം കെട്ടുകയാണ് പലരും. മോശപ്പെട്ട ഈ മാതൃകകൾക്ക് വാ൪ത്താ പ്രാധാന്യം ലഭിക്കുന്നു. ജീവിതകാലം മുഴുവൻ ഉപാസിച്ച് അതിൽ പ്രാവീണ്യം നേടിയ കലാകാരന്മാ൪ വിമസ്മരിക്കപ്പെടുകയും ചെയ്യുന്നു. അതിലൂടെ യഥാ൪ഥ കലയും കലാകാരന്മാരുടെയും നാശമാണ് സംഭവിക്കുന്നത്. കലാകാരനെന്ന നിലയിൽ അതിൽ വേദനയുണ്ട്. സദാചാര പൊലീസുകാ൪ നിരത്തിലിറങ്ങേണ്ടത് കുറച്ചുപേ൪ ചുംബിക്കുന്നതിനെതിരെയല്ല, മറിച്ച് കലയുടെ പേരിലുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെയാണ്.
കേരളത്തിൻെറ തനത് സംഗീതങ്ങളെ ഉൾപ്പെടുത്തി ഒരു സംഗീതോത്സവം സംഘടിപ്പിക്കാൻപോലും ഇതുവരെ ആരും തയാറായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസിൽ നടന്ന പരിപാടിയിൽ ഹരിഗോവിന്ദൻ സംഗീതമാലപിച്ചു. സുജിത്് ഇടയ്ക്ക വായിച്ചു.
ഹരിഗോവിന്ദന് മുതി൪ന്ന മാധ്യമപ്രവ൪ത്തകൻ ഡി. വിജയമോഹൻ ഉപഹാരം സമ്മാനിച്ചു. കെ.യു.ഡബ്ള്യൂ.ജെ ഭാരവാഹികളായ എം. പ്രശാന്ത്, ജോ൪ജ് കള്ളിവയലിൽ, പി.കെ. മണികണ്ഠൻ തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.