കൊയിലാണ്ടി സ്വദേശികള്‍ കര്‍ണാടകയില്‍ അപകടത്തില്‍ മരിച്ചു
text_fieldsകൊയിലാണ്ടി: കൊയിലാണ്ടി കോതമംഗലം സ്വദേശികളായ കുടുംബം ക൪ണാടകയിലെ ഹുബ്ബാളിയിൽ വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം കണ്ടോത്ത്താഴ സന്തോഷ് നായ൪ (40), ഭാര്യ ബിന്ദു നായ൪ (35), മകൾ സാധികാ നായ൪ (നാല്) എന്നിവരാണ് മരിച്ചത്.
ഹുബ്ബാളിയിൽ ടൈൽസിൻെറയും മാ൪ബ്ളിൻെറയും ബിസിനസായിരുന്നു. വ൪ഷങ്ങളായി ഹുബ്ബാളിയിൽ സ്ഥിരതാമസമായിരുന്ന കുടുംബം ഞായറാഴ്ച മൂകാംബിക ദ൪ശനത്തിന് പോകവെ ഇവ൪ സഞ്ചരിച്ച കാറും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസും സാഗറിൽവെച്ച് കൂട്ടിയിടിക്കുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.
കോക്കല്ലൂ൪ എരമംഗലം സ്വദേശി നാരായണൻ നായരുടെയും കോതമംഗലം സ്വദേശിനി ജാനകി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: വിശാലാക്ഷി, വിനോദ്കുമാ൪, സതീശൻ നായ൪. സംസ്കാരം തിങ്കളാഴ്ച ഹുബ്ബാളിയിലെ വീട്ടുവളപ്പിൽ നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.