സ്വര്‍ണക്കപ്പ് എത്തി: കണ്ണൂര്‍ ‘കലയാട്ട‘ത്തിനൊരുങ്ങി
text_fieldsകണ്ണൂര്‍: 57ാം കേരള കലോല്‍സവത്തിന്‍െറ പുതിയ കരങ്ങളെ തേടി കലാകേരളത്തിന്‍െറ സ്വര്‍ണക്കപ്പ് കണ്ണൂരിലത്തെി. നിലവിലെ ജേതാക്കളായ കോഴിക്കോടിന്‍െറ ട്രഷറിയില്‍ നിന്ന് ഘോഷയാത്രയായി കണ്ണൂര്‍ ജില്ലാ അതിര്‍ഥിയില്‍ നിന്ന് സ്വാഗതസംഘം ചെയര്‍മാനായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തല്‍ ഏറ്റുവാങ്ങിയ കപ്പ് കണ്ണൂരിലെ വേദികള്‍ വലയം ചെയ്ത് ട്രഷറിയില്‍ സൂക്ഷിക്കും. 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് കൗമാരകേരളത്തിന്‍െറ പുതിയ അവകാശികളുടെ കൈകളിലേക്ക് ജനുവരി 21 എത്തും.
കേരളത്തിന്‍െറ പുതിയ കൗമരകുസുമങ്ങള്‍ വിരിയുന്നതിന് കണ്ണൂര്‍ സര്‍വസജ്ജമായി. കലോല്‍സവങ്ങളുടെ ചരിത്രത്തിലാദ്യത്തെ പ്രകൃതിസൗഹൃദ ഗ്രീന്‍പ്രൊട്ടോകോള്‍ സംവിധാനങ്ങളോടെനദികളുടെ പേരിലറിയപ്പെടുന്ന 20 വേദികളാണ് സജ്ജമായിട്ടുള്ളത്.
ജനുവരി 16ന് രാവിലെ 9.30ന് പ്രധാനവേദിയായ പൊലീസ് മൈതാനിയില്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ ഏഴ്രാപ്പകലുകള്‍ നാടിന്‍െറ കണ്ണൂം കാതും കണ്ണൂരിനെ കേന്ദ്രീകരിക്കും. 16ന് വൈകീട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്‍െറ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമാമാങ്കത്തിന് തിരികൊളുത്തും. വൈകീട്ട് വര്‍ണാഭമായ ഘോഷയാത്ര നടക്കും. ഹരിതകേരളത്തിന്‍െറയും ഗ്രീന്‍പ്രൊട്ടോകോളിന്‍െറയും പ്രതീകമായി ‘മാധ്യമം’ ഒരുക്കുന്ന ‘കലാവൃക്ഷം’ഘോഷയാത്രയുടെ മുന്‍നിരയിലവതരിക്കും. വേദികളിലെ സംഗീത സൗകുമാര്യത്തിന് പ്രഘോഷണമായ ി 57ാമത് കലോല്‍സവത്തിന്‍െറ പ്രതീകമായ 57 കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കുന്ന സ്വാഗതഗാനം ആലപിക്കും.
1957ല്‍ 18 ഇനങ്ങളും 400 മല്‍സരാഥികളുമായി തുടങ്ങിയ കലോല്‍സവം 57ാം പതിപ്പിലത്തെുമ്പോള്‍ അവിശ്വസനീയമായ വൈപുല്യവും സമന്വയവുമായ കേരളത്തിന്‍െറ സാംസ്കാരിക കാര്‍ണിവലാണിത്. 20 വേദികളായി 232 ഇനങ്ങളില്‍ 12,000 പ്രതിഭകളാണ് മാറ്റുരക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.