മധ്യവയസ്കൻ റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ
text_fieldsകോഴിക്കോട്: മധ്യവയസ്കനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. അസുഖം കാരണം മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഷർട്ടിന്റെ കീശയിൽനിന്ന് ലഭിച്ച മരുന്നിന്റെ ശീട്ടിൽ മുഹമ്മദ് (62), വീരാജ്പേട്ട, കർണാടക എന്നാണ് വിലാസമുള്ളത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരുകയാണ്. മൃതദേഹം ബീച്ച് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കറുപ്പിൽ ചുവന്ന വരകളോടുകൂടിയ ഹാഫ് കൈ ഷർട്ടും ചന്ദനനിറത്തിലുള്ള പാന്റ്സുമാണ് വേഷം. നെഞ്ചിൽ ഇടതുഭാഗത്തും ഇടതുകൈ മസിലിലും കാക്കപ്പുള്ളികളുണ്ട്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ 8075125147, 0495 2703499 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.