തെയ്യം കലാകാരൻ ഏഷ്യാഡ് കുഞ്ഞിരാമൻ നിര്യാതനായി
text_fieldsപയ്യോളി: പ്രശസ്ത തെയ്യം കലാകാരൻ തിക്കോടി പള്ളിക്കര പർവർകണ്ടി ഏഷ്യാഡ് കുഞ്ഞിരാമൻ (73) നിര്യാതനായി. 1982ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിെൻറ ഉദ്ഘാടന ചടങ്ങിൽ കേരള കലകളെ പ്രതിനിധാനം ചെയ്ത് തെയ്യം അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തനാവുന്നത്. ഫോക്ലോർ അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ജന്മനാടായ പള്ളിക്കരക്ക് സമീപത്തെ ബസ് സ്റ്റോപ് ഏഷ്യാഡ് മുക്ക് എന്നാണ് പിന്നീട് അറിയപ്പെടുന്നത്. മലബാറിലെ 39 ക്ഷേത്രങ്ങളിൽ തെയ്യം വേഷം കെട്ടിയ ഇദ്ദേഹം ആകാശവാണിയിലും ദൂരദർശനിലും സ്ഥിരസാന്നിധ്യമായിരുന്നു. ഭാര്യ: ജാനു. മക്കൾ: ഗൗരി, ജയ, ബിന്ദു, ബീന. മരുമക്കൾ: മുരളി (ഉള്ള്യേരി), മനോഹരൻ (ഫറോക്ക്), വിജയൻ (ആരോഗ്യവകുപ്പ്, എരഞ്ഞോളി), റിജീഷ് (വിളയാട്ടൂർ). സഹോദരങ്ങൾ: നാരായണൻ, അമ്മു, ലക്ഷ്മി, നാരായണി, ശാന്ത

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.