കടമേരി ബാലകൃഷ്ണൻഅന്തരിച്ചു
text_fieldsആയഞ്ചേരി: കവിയും കെ.പി.സി.സി നിർവാഹക സമിതി അംഗവും കോൺഗ്രസ് നേതാവും അധ്യാപകനുമായ കടമേരി ബാലകൃഷ്ണൻ (82) നിര്യാതനായി. പരേതരായ സി.പി. അനന്തൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. തോടന്നൂർ ബി.ഡി.സി ചെയർമാൻ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം, ജില്ല പഞ്ചായത്ത് അംഗം, കക്കട്ട് ഭൂപണയ ബാങ്ക് പ്രസിഡൻറ്, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ, ആകാശവാണി ഉപദേശക സമിതി അംഗം, ഡി.സി.സി സെക്രട്ടറി, കെ.പി.സി.സി അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.തിരുവള്ളൂർ ശാന്തിനികേതൻ എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. സമ്പൂർണ ബാലരാമായണം, നിളാതീരം, ചന്ദനമണികൾ, തുടങ്ങിയവ പ്രധാന കൃതികളാണ്. ഭാര്യ: ഇളയടത്ത് പ്രസന്ന അമ്മ. മക്കൾ: കെ. രതീഷ് (അധ്യാപകൻ, കടമേരി എം.യു.പി സ്കൂൾ), മഞ്ജുള (ഭവൻസ് വിദ്യാലയം കൊയിലാണ്ടി). മരുമക്കൾ: പീതാംബരൻ (റിട്ട. അധ്യാപകൻ, നമ്പ്രത്തുകര യു.പി സ്കൂൾ), സിന്ധു (എകരൂൽ, ബാലുശ്ശേരി).സഹോദരങ്ങൾ: ദാമോദരൻ നായർ (റിട്ട. എൻജിനീയർ െറയിൽവേ), പരേതരായ കെ.വി. പത്മനാഭൻ നായർ (റിട്ട. അധ്യാപകൻ, കടമേരി യു.പി സ്കൂൾ), അമ്മുക്കുട്ടി അമ്മ, കല്യാണി അമ്മ, രുഗ്മിണി അമ്മ.കോഴിക്കോട് ഡി.സി.സി ഓഫിസിലും ആയഞ്ചേരിയിലും സ്വവസതിയായ കടമേരിയിലെ 'കവിത'യിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് പൊതു ദർശനത്തിനു ശേഷം വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.