ഗുണ്ടൽപേട്ടിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsസുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി യുവാവ് മരിച്ചു. വൈത്തിരി ചുണ്ടേൽ കുളങ്ങരക്കാട്ടിൽ മുഹമ്മദ് ഷമീറിെൻറയും ഹസീനയുടെയും മകൻ സൽമാനാണ് (22) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുണ്ടൽപേട്ടിലെ പാലത്തിനടുത്താണ് അപകടം. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന സൽമാൻ സുഹൃത്ത് സഹലിനൊപ്പം നാട്ടിലേക്കു വരുകയായിരുന്നു.എം.എസ്.എഫ് ജില്ല കൗൺസിൽ അംഗവും കൽപറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡൻറും മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിലെ എം.എസ്.എഫ് യൂനിറ്റ് ഭാരവാഹിയുമായിരുന്നു.സഹോദരങ്ങൾ: ഫർസാന, ഫർഹാന. ഗുരുതര പരിക്കേറ്റ വേങ്ങര സ്വദേശി സഹൽ മൈസൂരു ജെ.എസ്.എസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.