കോവിഡ് ബാധിച്ചു മരിച്ചു
text_fieldsകൊയിലാണ്ടി: ഗുജറാത്ത് ബറോഡ കോൾ കേപ് ടയേഴ്സ് ഉടമ പൊയിൽക്കാവ് ചക്കിനാരി ഹരിദാസൻ നായർ (68) നിര്യാതനായി. സഹോദരി ഉഷ ദിവസങ്ങൾക്കുമുമ്പ് കോലാപുരിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പരേതരായ ചക്കിനാരി ഗോപാലൻ നായരുടേയും ഉണ്യേമ കുട്ടിയമ്മയുടെയുടെയും മകനാണ്. ഭാര്യ: കാഞ്ചന. മകൾ: അഞ്ജലി. മറ്റു സഹോദരങ്ങൾ: രാജൻ നായർ രാമചന്ദ്രൻ, പരേതരായ ബേബിയമ്മ (കമലം), വിജയൻ നായർ, അശോകൻ.
വളയം: കുറുവന്തേരിയിലെ താനിയുള്ള പറമ്പത്ത് അബ്ദുല്ല ഹാജി (75) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: സാറ, മഹമൂദ്, റസാഖ്, നസീമ, മുനീർ. മരുമക്കൾ: അമ്മദ്, അഷറഫ്.
നാദാപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇയ്യങ്കോട് തയ്യുള്ളതിൽ മീത്തൽ താമസിക്കുന്ന ചാലിൽ ബാലൻ(72) നിര്യാതനായി. ഭാര്യ: മന്ദി. മക്കൾ: ബൈജു, ബീന, ബിനിജ. മരുമക്കൾ: ധന്യ, ബാബു, ദേവദാസ്. സഹോദരങ്ങൾ: കണാരൻ, നാണു, അനന്തൻ, ഗോപാലൻ, കുമാരൻ, രാജൻ, ചന്ദ്രൻ, നാരായണി, ഗീത.
കല്ലാച്ചി: കുറ്റിപ്രത്തെ കുറ്റിക്കാട്ടിൽ നാരായണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: കമല, പ്രേമ, സജീവൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ, പ്രേമൻ, പങ്കജം.
കല്ലാച്ചി: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പയന്തോങ്ങിലെ പുത്തുർ താഴെക്കുനി മാതു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ചാത്തു, പൊക്കി, ലീല, രാധ ദേവി, ചന്ദ്രി, ശോഭ, ഗീത, ബാബു, മനോജ്.
മുക്കം: കുറ്റിപ്പാല നടുവിലെ വീട്ടിൽ തങ്കമ്മ (80) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: തുളസീദാസ് (റിട്ട. കെ.എസ്.ആർ.ടി.സി), സുഭാഷ് (ലോകോ പൈലറ്റ്), അശോകൻ, രമേശ്, ജ്യോതിർ, ജലജ, മണിവർണൻ (ടെയ്ലർ, സ്നോ വൈറ്റ് മുക്കം), ഓമനക്കുട്ടൻ, ശ്രീജ. മരുമക്കൾ: കുമാരി, വാസന്തി, ശാരദ, ഷൈനി, അംബിക, പങ്കജാക്ഷൻ, സിന്ധു, ലത, സജീവൻ.
കൊടുവള്ളി: നെല്ലാങ്കണ്ടി ഉരുളിക്കുന്ന് പൊയിൽ മുഹമ്മദ് (50) മരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: അമീറ, ഫിദ ഷെറിൻ. മരുമകൻ: ശമീർ. സഹോദരങ്ങൾ: മൂസ മുസ്ലിയാർ, അഷ്റഫ്, കദീജ, റഷീദ, റംല.
പറമ്പിൽ കടവ്: മുത്തേടത്തുകുഴി ഫരീദ് (78) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഗഫൂർ, സലാം, ബീവി, ശമീമ, സക്കീന. മരുമക്കൾ: ഉമ്മർ, മാഹിറ, സൗജത്ത്, പരേതനായ മുസ്തഫ.
തിക്കോടി: തെക്കെകടപ്പുറത്ത് ഭാർഗവൻ (65) മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പത്മാവതി. മക്കൾ: ശ്രീലേഷ്, ശ്രീജിത്ത്, തനൂന. മരുമക്കൾ: ധന്യ, ബീന, പരേതനായ മണി. സഹോദരങ്ങൾ: ശശി, സരസ, പരേതനായ ബാലൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.