കോഴിക്കൂട്ടിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
text_fieldsതലക്കുളത്തൂർ: കോഴിക്കൂട്ടിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ച നിലയിൽ. അന്നശ്ശേരി പിണക്കിൽ ബാബുവിെൻറ ഭാര്യ പൂക്കോട്ട് പ്രേമ (61) യാണ് ഷോക്കേറ്റ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. പ്രദേശത്ത് കുറുക്കന്മാരുടെ ശല്യമുള്ളതിനാൽ, കോഴികളെ സംരക്ഷിക്കാൻവേണ്ടി കൂട്ടിലെ കമ്പിയിലേക്ക് ൈവദ്യുതി നൽകിയിരുന്നുവത്രെ. രാവിലെ കൂടിനടുത്തുള്ള ബോർഡ് മാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. കോഴികളുടെ കരച്ചിൽകേട്ട് ഓടിയെത്തിയ അയൽ വീട്ടുകാരാണ് പ്രേമയെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടത്. ഭർത്താവ് ജോലിക്കുപോയിരിക്കുന്ന സമയത്താണ് ഷോക്കേറ്റത്. വൈദ്യുതി ജീവനക്കാരെത്തി തുടർ നടപടികൾ സ്വീകരിച്ചു. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.പോസ്േറ്റാഫിസ് കലക്ഷൻ ഏജൻറാണ്. മക്കളില്ല. സഹോദരങ്ങൾ: പരേതനായ ബാലൻ, ചന്ദ്രൻ, ഭരതൻ, വത്സല, മൈഥിലി, പരേതരായ ശാരദ, ശ്രീമതി. എലത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.