മത്സ്യ തൊഴിലാളി സഹ. സംഘം ഡയറക്ടർ ഷോക്കേറ്റ് മരിച്ചു
text_fieldsഎലത്തൂർ: ഐസ് കമ്പനിയിൽ നിന്ന് ഷോക്കേറ്റ് പുതിയാപ്പ നമ്പ്രത്ത് മത്സ്യ തൊഴിലാളി സഹകരണ സംഘം ഡയറക്ടർ മരിച്ചു.പുതിയാപ്പ പുതിയപുരയിൽ വിജയരാജൻ (ചിന്നൻ -45) ആണ് ഇലക്ട്രിക്കൽ ജോലിക്കിടെ മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെ അത്താണിക്കൽ ക്രിസ്റ്റൽ ഐസ് ഫാക്ടറിയിലാണ് സംഭവം. ഷോക്കേറ്റ ഉടൻ ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിൽ കൊണ്ടുപോകവെ വഴിമധ്യേ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.പിതാവ്: പരേതനായ രാജൻ (കോഴിക്കോട് കോർപറേഷൻ മുൻ മേസ്തിരി). മാതാവ്: പരേതയായ മാലതി. മക്കൾ: വിനീത് രാജ്, മോഹൻ രാജ്. സഹോദരങ്ങൾ: രാജേശ്വരി, വിജയലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പുതിയാപ്പ അരയ സമാജം ശ്മശാനത്തിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.