വാഹനാപകടത്തിൽ പരിക്കേറ്റ ജീവകാരുണ്യപ്രവർത്തകൻ മരിച്ചു
text_fieldsവെള്ളമുണ്ട: ബംഗളൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ജീവകാരുണ്യപ്രവർത്തകനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറുമായ വെള്ളമുണ്ടയിലെ കൈപ്പാണി ഇബ്രാഹിം (55) നിര്യാതനായി. ജില്ലയിലെ മത, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു. ഈയടുത്തായി ബംഗളൂരു കേന്ദ്രമായി പ്രവർത്തിച്ചുവരുകയായിരുന്നു. ബംഗളൂരുവിൽ ഇബ്രാഹിം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. പരിക്കേറ്റ് മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം.എസ്.വൈ.എസ് സാന്ത്വനം അഡ്വൈസറി ബോർഡ് ചെയർമാൻ, വെള്ളമുണ്ട ഫ്രണ്ട്സ് പെയിൻ ആൻറ് പാലിയേറ്റിവ് പ്രസിഡൻറ്, അല്‍കറാമ ഡയാലിസിസ് സെൻറര്‍ ചെയർമാൻ, നല്ലൂര്‍നാട് സി.എച്ച് സെൻറര്‍ സെക്രട്ടറി, തളിയപ്പാടത്ത് ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ, ജില്ല ആശുപത്രി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പന്ദനം ജനറൽ സെക്രട്ടറി, ജില്ല ആശുപത്രി മാനേജ്മൻറ് കമ്മിറ്റി അംഗം, പഴഞ്ചന സലാഹുൽ ഇസ്ലാം മഹല്ല് കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ആതുര ശ്രുശൂഷ രംഗത്തെ മികച്ച സേവനത്തിനുള്ള നാഷനൽ ഫോറം ഫോർ പീപ്ൾസ് റൈറ്റിെൻറ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.പരേതനായ കൈപ്പാണി ആലിഹാജിയുടെ മകനാണ്. മാതാവ് ആമിന. ഭാര്യ: മൈമൂന. മക്കൾ: ഷമീന, ഷഫീന,ഷബ്ന. മരുമക്കള്‍: ഷംസീര്‍ വാണിമേല്‍, ഇജാസ് നരിക്കുനി, ജാവേദ് സുല്‍ത്താന്‍ ബത്തേരി. സഹോദരങ്ങള്‍: മമ്മൂട്ടി, യൂസഫ്, ഉമര്‍, സുലൈമാൻ, ഫാത്തിമ, ആസ്യ, സുലൈഖ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.