സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു
text_fieldsബാലുശ്ശേരി: സ്കൂട്ടറിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. കിനാലൂർ കൊട്ടാരത്തിൽ വിജയനാണ് (61-റിട്ട. ആരോഗ്യ വകുപ്പ് ) മരിച്ചത്. പരേതനായ അമ്പയ്യെൻറയും കണ്ടത്തിയുടെയും മകനാണ്.കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 5.30 ന് മൂട്ടോളി വെച്ചായിരുന്നു അപകടം. സ്കൂട്ടറിെൻറ പിറകിൽ യാത്ര ചെയ്യുകയായിരുന്നു വിജയൻ. സ്കൂട്ടർ റോഡിലെ വരമ്പ് കയറിയിറങ്ങവേ തെറിച്ചു വീഴുകയായിരുന്നു. തലക്ക്പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ശാലിനി. മക്കൾ: അരുൺ കുമാർ, കിരൺകുമാർ, പ്രവീൺ കുമാർ. മരുമക്കൾ. ശ്യാമിലി, ദൃശ്യ. സഹോദരങ്ങൾ: തങ്കമണി, വിലാസിനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.