മിനി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
text_fields
വടകര: അഴിയൂർ കോറോത്ത് റോഡിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോഴിക്കോട് കോവൂർ മാക്കണഞ്ചേരിത്താഴം സ്വദേശി കുന്നുമ്മൽ മീത്തൽ മുരളീധരൻ ആണ് (60) മരിച്ചത്. ഞായറാഴ്ച രാവിലെ എേട്ട ാടെയാണ് അപകടം. ഉടൻ വടകരയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇലക്ട്രീഷ്യനായ മുരളീധരൻ ജോലിക്ക് പോകുന്നതിനിടയിലാണ് മിനി ലോറി ഇടിച്ചത്. ചോമ്പാല പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. പരേതരായ കുഞ്ഞാപ്പൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സജിനി. മക്കൾ: അഡ്വ. രമ്യ, നിമ്മി. മരുമക്കൾ: സബീഷ് (മാങ്കാവ്), ഹരീഷ് (മുണ്ടിക്കൽ താഴം). സഹോദരങ്ങൾ: പുരുഷോത്തമൻ (നാടകം-സീരിയൽ നടൻ), സുഭാഷിണി, അനിൽകുമാർ, റീന, പരേതനായ സുനിൽ കുമാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.