ബൈക്കിൽ ലോറിയിടിച്ച്പരിക്കേറ്റ ഒരാൾകൂടി മരിച്ചു
text_fieldsവടകര: ദേശീയപാതയിൽ നന്തി ഇരുപതാം മൈലിൽ ബൈക്കിൽ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. നാദാപുരം റോഡ് റഹ്മത്ത് മൻസിലിൽ സി.കെ. ശുഹൈബാണ് (47) മരിച്ചത്. മുസ്ലിം ലീഗ് നാദാപുരം റോഡ് ശാഖ ജനറൽ സെക്രട്ടറിയും മത, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. ഫെബ്രുവരി 12നാണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഒപ്പമുണ്ടായിരുന്ന താഴെഅങ്ങാടി മുല്ലകത്ത് വളപ്പിൽ എം.വി. ഹാരിസ് (38) മരിച്ചിരുന്നു. ഇവരെ
ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ ലോറി ഡ്രൈവറെ കൊയിലാണ്ടി പൊലീസ് പിന്നീട് പിടികൂടിയിരുന്നു. ജംഷിയാണ് ശുഹൈബിന്റെ ഭാര്യ.
മക്കൾ: മുഹമ്മദ് ഫായിസ്, ഫർസീൻ അബ്ദുല്ല, അയിഷ ഷസ (മൂവരും വിദ്യാർഥികൾ). പിതാവ്: പരേതനായ തലക്കൽ അബ്ദുല്ല. മാതാവ്: കുഞ്ഞയിശു. സഹോദരങ്ങൾ: റഹ്മത്ത്, റഈഫ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.