ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ കൂടിച്ചേരലുമായി 'ഇടപ്പാളയം'
text_fields'ഇടപ്പാളയം' സംഗമത്തിൽ നിന്ന്
നൈറോബി: കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻകരയിലെ എടപ്പാളുകാരുടെ ആദ്യ കൂടിച്ചേരലിനു വഴിയൊരുക്കിയത്.
സംഗമത്തിൽ ദീപക്ക് ദാസ് ഇടപ്പാളയത്തെക്കുറിച്ചും കൂട്ടായ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഇടപ്പാളയം ഗ്ലോബൽ പ്രസിഡന്റ് കാഞ്ചേരി മജീദ് ൺലൈനായി സംഗമത്തിന് ആശംസകൾ നേർന്നു. കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കെനിയയിൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് പങ്കെടുത്തവർ അറിയിച്ചു.
സംഗമത്തിൽ എത്തേണ്ടിയിരുന്ന സാജിദിന്റെ സഹോദരിയുടെ മരണത്തിലും ലോക കേരളസഭ മെമ്പർ ജയൻ എടപ്പാളിന്റെ അമ്മയുടെ വിയോഗത്തിലും സംഗമം അനുശോചനം രേഖപ്പെടുത്തി. ചടങ്ങിൽ കെ.പി. ഷബീർ, ജയദേവൻ, വിനോദ്, ശ്യാം, ദർശന ശ്യാം, ഗീതി ദീപക്ക്, ആതിര വിനോദ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.