Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബംഗളൂരുവിൽ...

ബംഗളൂരുവിൽ ഫുട്​പാത്തിലെ കേബിളിൽ കുരുങ്ങി വീണ മലയാളി വാഹനമിടിച്ച്​ മരിച്ചു

text_fields
bookmark_border
ansar
cancel
camera_alt

അൻസാർ

ബംഗളൂരു: ബി.പി.എം.പി അധികൃതരുടെ അനാസ്​ഥയിൽ പൊലിഞ്ഞത്​ മലയാളി യുവാവി​െൻറ ജീവൻ. ഫുട്പാത്തിൽ താഴ്​ന്നുകിടന്ന കേബിളിൽ കാൽ കുരുങ്ങി റോഡിലേക്ക്​ വീണ യുവാവിനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബംഗളൂരു ഹൊരമാവിൽ ഹാർഡ്​ വെയർ ഷോപ്പ്​ നടത്തുന്ന കണ്ണൂർ കണ്ണവം സ്വദേശി അൻസാർ (35) ആണ്​ ദാരുണ അപകടത്തിൽ മരിച്ചത്​.

ഹൊരമാവ്​ ലിങ്ക്​ റോഡിൽ അംബേദ്​കർ ആശുപത്രിക്ക്​ സമീപം ഞായറാഴ്​ച രാവിലെ ​10.30ഒാടെയാണ്​ അപകടം. അൻസാറിനെ ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ അൻസാറിനെ ഉടൻ അംബേദ്​കർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പത്തു വർഷത്തോളമായി ബംഗളൂരുവിലുള്ള അന്‍സാർ കണ്ണവം കക്കറയില്‍ അബ്​ദുല്ലയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: റഹിമ. മക്കൾ: റിസ്​ല ഷംറീൻ, സഹ്​റ മെഹക്​, സൻഹ മെഹറിൻ, രഹ്​ന മെഹ്​വിഷ്​, മുഹമ്മദ്​.

സഹോദരങ്ങൾ: നിസാര്‍, റാഫി, റഹീം, ആരിഫ. അംബേദ്കര്‍ ആശുപത്രിയിൽ രാത്രി പോസ്​റ്റ്​മോർട്ടം പൂർത്തിയാക്കിയ മൃതദേഹം കെ.എം.സി.സി പ്രവർത്തകരു​െട സഹായത്തോടെ സ്വദേശത്തേക്ക്​ കൊണ്ടുപോയി. ഖബറടക്കം തിങ്കളാഴ്​ച കണ്ണവം വെളുമ്പത്ത്​ ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsBangaloreaccident
News Summary - In Bangalore, a Malayalee died after being hit by a cable on a footpath cable
Next Story