Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/bengaluru-accident
cancel
camera_alt

അർമാൻ

ബംഗളൂരു: വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ അർമാൻ (22) ആണ് ബംഗളൂരുവിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.

ബെല്ലുള്ളി ക്രോസ് നിക്കൂ 8 ഹോംസിനു സമീപം ഞായറാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. അർമാനും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ക്രിസ്റ്റ ഇടിക്കുകയായിരുന്നു. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്തുജയന്തി കോളജിൽ ബി.കോം പഠനം കഴിഞ്ഞ്, സ്വകാര്യ കോളജിൽ തുടർപഠനം നടത്തുകയായിരുന്നു അർമാൻ. അർമാന്റെ പിതാവ് സിറാജ് നാട്ടിൽനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി യെലഹങ്ക ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story