അങ്കമാലിയിൽ വാഹനാപകടം; വടകര സ്വദേശി മരിച്ചു
text_fieldsവടകര: അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ വടകര സ്വദേശിയായ വിദ്യാർഥിനി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് പരിക്കേറ്റു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് അമയ പ്രകാശാണ് (20) മരിച്ചത്. പയ്യന്നൂർ കോളജിൽ അവസാനവർഷ സംസ്കൃതം വിദ്യാർഥിയായ അമയ കൂട്ടുകാരോടൊപ്പം കാലടി സംസ്കൃത സർവകലാശാലയിൽ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്. അങ്കമാലി ടൗണിൽ റോഡിലൂടെ നടക്കുമ്പോൾ കുതിച്ചെത്തിയ വാഹനം വിദ്യാർഥികളെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ അമയയുടെ ദേഹത്തുകൂടെ മറ്റൊരു വാഹനം കയറിയിറങ്ങിയാണ് മരണം. ഇടിച്ച വാഹനങ്ങൾ നിർത്താതെ പോയി. കണ്ണൂരിൽനിന്നുള്ള ശ്രീഹരി എന്ന വിദ്യാർഥിക്ക് പരിക്കേറ്റു. പ്രകാശന്റെയും ബിന്ദുവിന്റെയും മകളാണ് അമയ. സഹോദരൻ: അതുൽ (ഊരാളുങ്കൽ സൊസൈറ്റി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.