വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsപേരാമ്പ്ര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരൻ കീഴ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദാണ് (നന്ദു-22) മരിച്ചത്. 21ന് രാത്രി ഒമ്പതോടെ എരവട്ടൂർ ചേനായി റോഡിനു സമീപമാണ് അപകടം. പേരാമ്പ്രയിൽനിന്നു ജോലി കഴിഞ്ഞ് ബൈക്കിൽ വന്ന നിവേദിനെയും കാൽനടക്കാരനായ ഗായകൻ മൊയ്തീനെയും കാർ ഇടിക്കുകയായിരുന്നു. ചെറുവണ്ണൂർ ഭാഗത്തുനിന്നു പേരാമ്പ്രക്കു വന്ന കാർ നിർത്താതെ പോയി. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പിതാവ്: ഗംഗാധരൻ. മാതാവ്: ഷീബ. സഹോദരി: ഹർഷനന്ദ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.