കലാകാരൻ അപകടത്തിൽ മരിച്ചു
text_fieldsമുക്കം: തബലിസ്റ്റ്, മിമിക്രി ആർട്ടിസ്റ്റ്, സിനിമ സംവിധായകൻ, അഭിനേതാവ് തുടങ്ങി മേഖലയിൽ ജനപ്രിയനായ കലാകാരൻ വാഹനാപകടത്തിൽ മരിച്ചു. കാരശ്ശേരി കടവ് പാലത്തിന് സമീപം താമസിക്കുന്ന പുതിയോട്ടിൽ ഹനീഫ് ബാബുവാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ കോടഞ്ചേരിയിൽ പരിപാടിയിൽ പങ്കെടുത്ത്് മടങ്ങുന്നതിനിടയിൽ ശാന്തിനഗറിൽ വെച്ചാണ് അപകടം. ഹനീഫ് ബാബു സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാട്ടുപന്നി കുറുകെ ഓടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നതാണ് വിവരം. കോവിഡ് പരിശോധനയിൽ പോസിറ്റിവായതിനാൽ പ്രോട്ടോകോൾ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മറ്റും നേതൃത്വത്തിൽ തണ്ണീർ പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: മുംതാസ്. മക്കൾ: ആയിഷ, ഫാത്തിമ റിഷാന, മുഹമ്മദ് റിഷാദ്. മരുമക്കൾ: ഷഹദ്, ഇർഫാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.