തൃക്കോതമംഗലത്ത് കാർ ബസിലിടിച്ചു മൂന്നുപേർ മരിച്ചു
text_fieldsകോട്ടയം: പുതുപ്പള്ളി കൊച്ചാലുമ്മൂടിനുസമീപം കാർ കെ.എസ്.ആർ.ടി.സി ബസിലിടിച്ചുകയറി മൂന്നുപേർ മരിച്ചു. മുണ്ടക്കയം പ്ലാക്കപ്പടി കുന്നപ്പള്ളി വീട്ടിൽ കുഞ്ഞുമോൻ- ശോശാമ്മ ദമ്പതികളുടെ മകൻ ജിൻസ് (35), പിതാവിെൻറ സഹോദരിയുടെ ഭർത്താവ് പത്തനംതിട്ട കവിയൂർ ഇലവിനാൽ വീട്ടിൽ മുരളി (70), മുരളിയുടെ മകൾ ചിങ്ങവനം മൈലുംമൂട്ടിൽ ജലജ (40) എന്നിവരാണ് മരിച്ചത്. ജലജയുടെ മകൻ അമിത് (എട്ട്), അനുജത്തി ജയന്തിയുടെ മകൻ അതുൽ (11) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പള്ളി-ഞാലിയാകുഴി റോഡിൽ തൃക്കോതമംഗലം വടക്കേക്കര സ്കൂളിന് മുന്നിൽ വെള്ളിയാഴ്ച വൈകീട്ട് 5.45നായിരുന്നു അപകടം. പാമ്പാടിയിലെ ബന്ധുവീട്ടിൽ പോയശേഷം ബന്ധുക്കളെ പത്തനംതിട്ട കവിയൂരിലെ വീട്ടിൽ വിടാൻ പോകുന്നതിനിടെയാണ് അപകടം. ജിന്‍സ് കഞ്ഞിക്കുഴി മാഗ്മ ഫിന്‍കോര്‍പ് ജീവനക്കാരനാണ്. ഭാര്യ: ശ്രീക്കുട്ടി. മകള്‍: നിയമോള്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.